പുതു തൊഴിലുകള്‍: വിദ്യാര്‍ഥികളുടെ തൊഴിൽ പരിചയം മെച്ചപ്പെടുത്താനാകുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: പുതു തൊഴിലുകള്‍ പരിചയപ്പെടാന്‍ അവസരമൊരുക്കി വിദ്യാര്‍ഥികളുടെ തൊഴിൽ പരിചയം മെച്ചപ്പെടുത്താനാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം സീമാറ്റിൽ നടന്ന ചടങ്ങിൽ വി.എച്ച്.എസ്.സി കരിയർ മാസ്റ്റർ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ വൊക്കേഷണല്‍ ഹയർ സെക്കന്ററി സ്ക്കൂളുകളിലെ വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യതകള്‍, തൊഴില്‍ സാധ്യതകള്‍, എൻ.എസ്. ക്യു.എഫ് അധിഷ്ഠിത ജോബ് റോളുകളുടെ പ്രത്യേകതകള്‍ തുടങ്ങിയവ പ്രവേശന ഘട്ടത്തില്‍ അപേക്ഷകരെ അറിയിക്കുന്നതിലൂടെ പുതു തൊഴിലുകള്‍ പരിചയപ്പെടാന്‍ കഴിയും.ഉപരിപഠനത്തിനും തൊഴിലിനും സ്വയം തൊഴിലിനും വിദ്യാർഥികളെ തയാറാക്കാനുള്ള വലിയ ചുമതലയാണ് സ്കൂൾ തലത്തില്‍ കരിയർ മാസ്റ്റർമാര്‍ നിര്‍വ്വഹിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഓരോ വി.എച്ച്.എസ്.സി സ്കൂളിലും ഓരോ ടീച്ചറാണ് ഈ ചുമതല നിര്‍വഹിക്കുന്നത്. ഓരോ ജില്ലയിലും നിന്ന് ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച കരിയർ മാസ്റ്റർമാർക്കാണ് മന്ത്രി അവാർഡ് വിതരണം ചെയ്തത്.

Tags:    
News Summary - V.Shivankutty said that the work experience of the students can be improved by introducing new jobs.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.