കൊടിയത്തൂർ: പഴംപറമ്പിൽ ഭാര്യയെ കത്തികൊണ്ട് കഴുത്തിന് കുത്തി കൊന്ന സംഭവത്തിൽ പ്രതി ഷഹീറിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു. വീടിൻെറ ഉൾഭാഗവും പരിസരവും പരിശോധിച്ചശേഷം തൊട്ടടുത്ത പറമ്പിൽനിന്ന് കൊലക്കുപയോഗിച്ച കത്തി ഉപേക്ഷിച്ച സ്ഥലവും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.
മൂന്ന് കഷണങ്ങളാക്കി കാട്ടിലുപേക്ഷിച്ച കത്തി പൊലീസ് കണ്ടെടുത്തു. താമരശ്ശേരി ഡിവൈ.എസ്.പി സന്തോഷിൻെറയും മുക്കം പൊലീസ് ഇൻസ്‌പെക്ടർ നിസാമിൻെറയും നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. നിർവികാരനായാണ് പൊലീസിനോെടാപ്പമെത്തിയ പ്രതി ഷഹീർ തെളിവെടുപ്പിലുടനീളം പെരുമാറിയത്.
എസ്.ഐ കെ. രാജീവൻ, അസ്സൈൻ, എ.എസ്.ഐമാരായ സാജു, സിവിൽ പൊലീസ് ഓഫിസർമാരായ ഷഫീഖ് നീലിയാനിക്കൽ, രതീഷ്, സുരേഷ്, ഷോബിൻ, അരുൺ, സിനീഷ്, സ്വപ്ന എന്നിവരടങ്ങിയ സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. നേരേത്ത ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്‌ധരും സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരുന്നു.
സയൻറിഫിക് ഓഫിസർ എ. ഇസ്ഹാഖ്, കെ.പി. ഹിദായത്ത്, ഫോട്ടോഗ്രാഫർ ഹാരിസ് എന്നിവരടങ്ങുന്ന ആറംഗ ഫോറൻസിക് സംഘവും ജിജീഷ് പ്രസാദ്, ബിനീഷ്, പ്രബീഷ് എന്നിവരടങ്ങുന്ന വിരലടയാള വിദഗ്ധരുമാണ് തെളിവെടുപ്പു നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.