ബഹുരാഷ്ട്ര കുത്തകകള്‍ ഭക്ഷ്യശീലങ്ങളെ വിഴുങ്ങുമ്പോള്‍...

മനുഷ്യന്‍െറ അടിസ്ഥാന ആവശ്യങ്ങളായി പറയപ്പെടുന്നത് വായു, ഭക്ഷണം, പാര്‍പ്പിടം എന്നിവയാണ്.  ഇത് മൂന്നും മനുഷ്യന്‍െറ  ജീവിത ശൈലിയെ ബാധിക്കുന്നവയാണ്.  ഇവയിലെ പ്രഥമനായ വായുവിന്‍െറ അഭാവം ജീവനെ ശരീരത്തില്‍ നിന്ന് പെട്ടെന്ന് വേര്‍പെടുത്തുന്നതാണ്.  ഭക്ഷണത്തിന്‍െറ ഇല്ലായ്മ കുറച്ചു സാവധാനമാണെങ്കിലും ജീവനെ ശരീരത്തില്‍ നിന്ന് വേര്പെടുത്തുന്നു.  എന്നാല്‍ പാര്‍പ്പിടത്തിന്‍െറ ഇല്ലായ്മയ്ക്ക് അങ്ങിനെയൊരു ദോഷമില്ല.  പക്ഷെ ഇവ മൂന്നിലും വരുന്ന ശുദ്ധിയില്ലായ്മ മനുഷ്യജീവിതത്തെ രോഗാതുരമാക്കി കഷ്ടപ്പെടുത്തി ജീവിനെ വെടിയുവാന്‍ കാരണമാകുന്നു.  അതുകൊണ്ടുതന്നെ ശുദ്ധമായ വായുവും,  ശുദ്ധമായ ഭക്ഷണവും മനുഷ്യ
ന്‍െറ ജന്മാവകാശമാണ്.  സകലരാഷ്ട്രങ്ങളും ഇങ്ങിനെയൊരു പ്രഖ്യാപനം നടത്തേണ്ടുന്ന കാലം അതിക്രമിച്ചുകഴിഞ്ഞു.  വസ്ത്രധാരണവും ഭക്ഷണരീതിയും നമ്മുടെ സംസ്കാരത്തിന്‍െറ പ്രതിഫലനമായാണ് പറയപ്പെടുന്നത്.  എന്നാല്‍ അതിനെക്കാളുപരി  ഇവരും മനുഷ്യന്‍െറ ആവാസ വ്യവസ്ഥയ്ക്കനുസൃതമാണെന്ന് കാണാം.  പാശ്ചാത്യരുടെ  വേഷവിധാനം കോട്ടും സ്യൂട്ടും  പൊതുവെ തണുത്ത അവരുടെ കാലാവസ്ഥക്കനുസൃതമാണ്.  ശക്തമായ പൊടിക്കാറ്റില്‍ ജീവിക്കേണ്ടിവരുന്ന അറബികള്‍ ശരീരം മുഴുവന്‍ മൂടികിടക്കുന്ന വസ്ത്രം  തോബ്  ധരിക്കുന്നത് അതിനെ പ്രതിരോധിക്കാനാണ്.  പൊടി ശരീരത്തില്‍ അടിയുന്നത് കുറയും എന്നു മാത്രമല്ലാ ശക്തിയായ കാറ്റില്‍പോലും അവ ശരീരത്തില്‍ നിന്ന് വേര്‍പെടില്ല എന്ന മെച്ചവുമുണ്ട്.  ചൂടും മഴയും ഒരുപോലെ അനുഭവപ്പെടുന്ന കേരളക്കാര
ന്‍െറ മുണ്ടും ഷര്‍ട്ടും സാരിയും ബ്ളൌസുമെല്ലാം ചൂടിന്‍െറ ആഘാതം കുറയ്ക്കുവാനും വെള്ളം കെട്ടിനില്ക്കുന്നിടത്ത് പൊക്കിപിടിച്ചുനടക്കുവാനുമൊക്കെ ഉതകുന്ന നിലയിലാണ്.  അതുപോലെ തന്നെയാണ് ഓരോരുത്തരുടേയും ഭക്ഷണരീതികളും.  തണുപ്പ് കൂടുതലുള്ള പാശ്ചാത്യനാടുകളില് ശരീരത്തിന് ചൂടുകിട്ടുവാന്‍ കൂടുതല്‍ കൊഴുപ്പ് വേണം.  അതിനാലാണ് അവര്‍ മാംസവും മദ്യവുമെല്ലാം ഭക്ഷണത്തി
ന്‍െറ ഭാഗമാക്കിയത്.  അറബിനാടുകളില് കൃഷി പ്രയാസമേറിയതുകൊണ്ടാണ് അവര്‍ സസ്യഭുക്കുകളാവാന്‍ പ്രവാചകന്പോലും പറയാതിരുന്നത്.  ആഹാരരീതികളില്‍ ആവാസോചിതമല്ലാത്ത മാറ്റങ്ങള്‍ വരുത്തുന്നത് ആരോഗ്യത്തെ ബാധിക്കുന്നു.  അതുകൊണ്ടാണ് ആഹാരവസ്തുക്കളിലെ മായം ചേര്‍ക്കല്‍ പോലെ തന്നെ അപകടകരമാണ് നമ്മുടെ ആവാസവ്യവസ്ഥയ്ക്കിണങ്ങാത്ത ആഹാര ശീലങ്ങളും.
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായ നൂഡില്‍സ് വിവാദമാണ് ഇങ്ങിനെയൊക്കെ ചിന്തിക്കുവാന് പ്രേരിപ്പിക്കുന്നത്.  ഭാരതത്തി
ന്‍െറ
 വ്യാപാരമേഖലയില്‍ അഞ്ചാം സ്ഥാനമാണ് ഭക്ഷ്യമേഖലക്ക് ഉള്ളത്.  ഭാരതത്തിലെ തൊഴില് മേഖലയുടെ 19% വരുന്നവര്‍ ഭക്ഷ്യമേഖലയില്‍ പണിയെടുക്കുന്നവരാണ്.  2001^2002 വരെ ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും നമ്മുടെ നാട്ടില്‍ തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യസാധനങ്ങളാണ് ഉപയോഗിച്ചുവന്നിരുന്നത്.  അതിനും മുമ്പുള്ള കാലഘട്ടത്തില്‍ നമ്മള്‍ ഇറക്കുമതിചെയ്തിരുന്നത് ഗോതമ്പും മറ്റുമാണ്.  സംസ്കരിക്കപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വളരെക്കുറച്ചുമാത്രമാണ് അന്ന് ഇറക്കുമതി ചെയ്തിരുന്നത്.  2001 02 ലെ എക്സിംപോളിസി അനുസരിച്ച് 670 വസ്തുക്കളെ ഇറക്കുമതി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കുക വഴിയാണ് ഇത്രയും സംസ്കൃത ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യയിലേക്ക് ഒഴുകുവാന്‍ തുടങ്ങിയത്.  അതുവരെ നഗരങ്ങളില്‍ മാത്രം വളരെ നിയന്ത്രിതമായി ഒതുങ്ങി നിന്നിരുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരം ഗ്രാമങ്ങിലേക്ക് കൂടി വ്യാപിച്ചുതുടങ്ങി.  എന്താണ് ബഹുരാ
ഷ്ട്ര
 കുത്തകക്കമ്പനികള്‍ അവരുടെ ഉല്പന്നങ്ങളുമായി അവികസിതവികസ്വര രാഷ്ട്രങ്ങളിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന അപകടം.?  ഏറ്റവും പ്രഥമമായത് അവരുടെ ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്.  വികസിത രാജ്യങ്ങളിലെ കമ്പോളങ്ങളില്‍ അവര്‍ എത്തിക്കുന്നത് പൂര്‍ണ്ണമായും അവിടുത്തെ ഗുണനിലവാരനിയന്ത്രണ നിയമങ്ങള്‍ക്കനുസൃതമായ ഉല്പന്നങ്ങളാണ്.  എന്നാല്‍ അതേപേരില്‍ തന്നെ അവികസിതവികസ്വര രാജ്യങ്ങളിലത്തെിക്കുന്ന ഉല്പന്നത്തിന് ലാഭം ലാക്കാക്കി ഗുണനിലവാരത്തില്‍ സാമാന്യത്തിലധികം വിട്ടുവീഴ്ച ചെയ്യുന്നു.  നിര്‍ചനമനുസരിച്ച് അരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ മാത്രമല്ല ഒരു ഉല്പന്നത്തിന് സ്വാഭാവിക ഗുണനിലവാരത്തെ മാറ്റിമറിയ്ക്കുന്നത്. ഏതൊരുവസ്തുവിന്‍്റെ കൂട്ടിച്ചേര്‍ക്കലും മായംചേര്ക്കല് തന്നെയാണ്.  പാശ്ചാത്യരുടെ വര്‍ണ്ണവിവേചനംപോലെ തന്നെ തമസ്കരിക്കപ്പെടേതാണ് അവികസിതവികസ്വര രാജ്യങ്ങളോടുകാണിക്കുന്ന ഗുണനിലവാര വിവേചനവും.  നമ്മുടെ നാട്ടിലെ നിയമങ്ങളെ യഥേഷ്ടം അവര്‍ മറികടക്കുന്നു.  നമ്മുടെ ഭരണകര്‍ത്താക്കളെ സ്വാധീനിച്ച് സകലനിയമലംഘനങ്ങളും അവര്‍ മൂടിവെയ്ക്കുന്നു.  ചൈനക്കെതിരെ ജപ്പാന്‍ നടത്തിയെന്ന് ചരിത്രത്തില്‍ പറയപ്പെടുന്ന കറുപ്പ് യുദ്ധംപോലെ വിഷമയമായ ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ ജനങ്ങളെ തീറ്റിച്ച് ആരോഗ്യമില്ലാത്ത ഒരു ജനതയെ വളര്‍ത്തിയെടുക്കുകയാണ് ബഹുരാഷ്ര്ടകുത്തകകള്‍ ചെയ്തുവരുന്നത്.  മാത്രമല്ലാ അവരുടെ ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് നമ്മുടെ തനത് ഭക്ഷ്യശീലങ്ങളെ വ്യാപകമായ പ്രചരോപാധികള്‍ ഉപയോഗിച്ച് തകിടം മറിയ്ക്കുകയും ചെയ്യുന്നു.  പിസ്സ കഴിക്കാത്തവള്‍ കള്‍ച്ചേഡ് അല്ലാ എന്ന് നമ്മുടെ ആള്‍ക്കാരെക്കൊണ്ട് പറയിപ്പിക്കുന്ന വിധത്തില്‍ ബഹുരാഷ്ര്ടകുത്തകകള്‍ വിജയിച്ചിരിക്കുന്നു.  നമ്മുടെ സംസ്കൃതിയെ  സ്വാഭാവികമായ ആവാസവ്യവസ്ഥക്കനുസൃതമായ ഭക്ഷ്യരീതികളത്തെന്നെ അപകടകരമാംവിധം മാറ്റിമറിച്ചിരിക്കുന്നു ബഹുരാഷ്ര്ടകുത്തകകള്‍.  നമ്മുടെ ജനതയുടെ ആരോഗ്യം തകര്‍ത്തുകൊണ്ട് ബഹുരാഷ്ര്ടകുത്തകകള് അനുദിനം തടിച്ചുകൊഴുത്തുകൊണ്ടിരിക്കുന്നു.  2002ല്‍ 207.5 കോടിരൂപ വിറ്റുവരവും 20.15 കോടിരൂപ ലാഭവും ഉണ്ടായിരുന്ന നെസ് ലെ 2014 ല്‍ 10129.5 കോടിരൂപ വിറ്റുവരവും 1186.4 കോടിരൂപ ലാഭവും ഉണ്ടാക്കുന്ന കമ്പനിയായി വളര്‍ന്നിരിയ്ക്കുന്നു.  ഇതിന് സമാനമോ അതിലധികമോ ആണ് പെപ്സി കോള, കൊക്കോ കോള തുടങ്ങിയ കമ്പനികളുടെ വളര്‍ച്ചയും.  കീടനാശിനികളും വിഷകരമായ മറ്റു പദാര്‍ത്ഥങ്ങളും അടങ്ങിയ ഭക്ഷ്യശീലങ്ങള്‍ ആധുനിക സംസ്കൃതിയുടെ ഭാഗമെന്ന പേരില്‍ സ്വീകരിച്ച് ഭക്ഷിച്ച്  വരുംതലമുറയെ മുഴുവന്‍ നിത്യരോഗികളാക്കി ജനിപ്പിക്കുന്ന മഹാപാതകമാണ് നാം ചെയ്യുന്നത് എന്ന തിരിച്ചറിവ് നമുക്കെന്നെങ്കിലും ഉണ്ടാകുമോ ?.
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.