കേരളത്തിൽ ദൃശ്യതയും പൊതുസമ്മതി കിട്ടുകയും ചെയ്യാറുള്ളത് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരോ മധ്യവർഗ പശ്ചാത്തലമുള്ളവരോ ആയ സ്ത്രീകളുടെ തൊഴിലിടത്തെ പ്രശ്നങ്ങൾ ഉയർന്നുവരുമ്പോഴാണ്. ഇതേസമയം, ആശാ വർക്കർമാർ ഏറിയപങ്കും ബഹുജൻ അടിത്തറയുള്ള ദരിദ്ര സ്ത്രീകളാണ്. ഇവരുടെ മേൽക്കൈയിൽ നടക്കുന്ന ഒരു സമരമെന്ന നിലയിൽ കേരളത്തിൽ ഇതൊരു പുതിയ അനുഭവമാണ്.