കിഴക്കമ്പലം: പോക്സോ കേസിൽ കോടതി വിധി പ്രഖ്യാപിക്കാനിരിെക്ക ഒളിവിൽ പോയ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. ഐരാപുരം മണ്ണ്മോളത്ത് സുബിനെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. 2018ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പൊലീസ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
വിസ്താരം പൂർത്തിയാക്കി വിധി പ്രഖ്യാപിക്കാനിരിക്കെയാണ് ഇയാൾ ഒളിവിൽ പോയത്. തുടർന്ന് പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുൽത്താൻബത്തേരിയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള കല്ലൂർകുന്ന് വനമേഖലയിൽനിന്ന് ഇയാളെ പിടികൂടിയത്. അവിടെ പന്നിഫാമിൽ ഭാര്യയുമൊത്ത് വേഷം മാറി കഴിയുകയായിരുന്നു. ഇടുക്കി ജില്ലയിലെ ട്രൈബൽ കോളനിയിലും ഒളിവിൽ താമസിച്ചിരുന്നു. എ.എസ്.പി അനൂജ് പലിവാലിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ വി.എം. കേഴ്സൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.ആർ. ജയൻ, സി.എം. കരീം സി.പി.ഒ ബോബി ഏലിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.