രാജേഷ് പവിത്രൻ

ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ കേസിൽ ഹിന്ദു മഹാസഭ പ്രസിഡൻറ് അറസ്റ്റിൽ

മംഗളൂരു: വ്യാപാരിയുടെ ലാപ്ടോപ് പിടിച്ചെടുത്ത് രഹസ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തുവെന്ന പരാതിയിൽ ഹിന്ദു മഹാസഭ കർണാടക സംസ്ഥാന പ്രസിഡൻറ് രാജേഷ് പവിത്രനെ(42)മംഗളൂറു സൂറത്ത്കൽ പൊലീസ് അറസ്റ്റ് ചെയ്തു.മംഗളൂറു കാവൂർ സ്വദേശി സുരേഷാണ് പരാതിക്കാരൻ.

പൊലീസ് പറയുന്നതിങ്ങ​നെ: ``രാജേഷും പരാതിക്കാരനും ചേർന്ന് ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു.എന്നാൽ രാജേഷ് നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ സമ്പാദിച്ച പണമാണ് മുടക്കുന്നതെന്നറിഞ്ഞ് സുരേഷ് കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറി.പെട്ടെന്നുള്ള ഈ നീക്കത്തിൽ ക്ഷുഭിതനായ രാജേഷ് സുരേഷിന്റെ ലാപ്ടോപ് പിടിച്ചെടുത്ത് രഹസ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തു.കൈകാലുകൾ വെട്ടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു". രാജേഷിന്റെ സഹായിയായി പ്രവർത്തിച്ചുവെന്ന് സുരേഷിന്റെ പരാതിയിൽ പറഞ്ഞ ഡോ.സനിജക്കെതിരെ പൊലീസ് കേസെടുത്തു.

Tags:    
News Summary - Cash and gold stolen Hindu Mahasabha President arrested in the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.