നിർമാണ ക്രമക്കേട്: കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം മേധാവിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിർമാണ ക്രമക്കേടിൽ കെ.എസ്.ആർ.ടി.സി സിവിൽ വിഭാഗം മേധാവി ആർ. ഇന്ദുവിന് സസ്പെൻഷൻ. എറണാകുളം ഡിപ്പോ നിർമാണത്തിലെ ക്രമക്കേടിനാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മന്ത്രി ആന്‍റണി രാജു ഉത്തരവിട്ടത്.

എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്‍റെയും ഗ്യാരേജിന്‍റെയും നിർമാണവുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നത്. നിർമാണത്തിലെ അപാകത കാരണം സർക്കാറിന് 1.39 കോടിയുടെ നഷ്ടം ഉണ്ടായെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കണ്ണൂർ, മൂവാറ്റുപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂർ ഡിപ്പോകളുടെ നിർമാണത്തിലും വീഴ്ചയുണ്ടായി. കരാറുകാരെ വഴിവിട്ട് സഹായിച്ചുവെന്നും ഇത് അഴിമതിക്ക് കൂട്ടുനിൽക്കുന്നതാണെന്നും ധനകാര്യ പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Construction irregularities: KSRTC civil section chief suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.