കാഞ്ഞങ്ങാട്: സ്കൂളിൽ ദലിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസിൽ പ്രധാനാധ്യാപിക ഷേർളി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കാസർകോട് ജില്ല സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഈ മാസം ഏഴിന് കോടതി ജാമ്യ ഹരജി പരിഗണിക്കുന്നതിനായി മാറ്റി. കോട്ടമല എം.ജി.എം എ.യു.പി സ്കൂളിൽ കഴിഞ്ഞ മാസം 19നാണ് സംഭവം. ചിറ്റാരിക്കാല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ യു.പി സ്കൂളിൽ അസംബ്ലി കഴിഞ്ഞ ശേഷം ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ചതായാണ് കേസ്. അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ പ്രധാനാധ്യാപിക ഷേർളി ജോസഫ് സ്കൂൾ അസംബ്ലി കഴിഞ്ഞശേഷം സ്റ്റാഫ് റൂമിന് മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പരസ്യമായി മുടി മുറിച്ചുവെന്നാണ് പരാതി. കേസിൽ ഷേർളിക്കെതിരെ പട്ടികജാതി, പട്ടിക വർഗ അതിക്രമം തടയൽ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവർ ജില്ല സെഷൻസ് കോടതിയിൽ വ്യാഴാഴ്ച ജാമ്യാപേക്ഷയുമായെത്തുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡി.വൈ.എസ്.പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചിറ്റാരിക്കാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സ്പെഷൽ മൊബൈൽ സ്ക്വാഡിന് കൈമാറുകയായിരുന്നു. സംഭവം ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.