പത്തനംതിട്ട: ഏനാത്ത് സ്വദേശിനി 15 കാരിക്ക് നേരെ അർധരാത്രിയിൽ വീടിെൻറ അടുക്കള വാതിൽ പൊളിച്ച് അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ കേസിൽ പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് സിജോ ഭവനിൽ സിജോ രാജുവിനെ (30) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി തടവിനും പിഴ ശിക്ഷക്കും വിധിച്ചു.
അതിക്രമിച്ചു കടന്നതിന് അഞ്ച് വർഷം തടവും 40,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ട് വർഷം തടവും 20,000 രൂപ പിഴയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ചതിന് മൂന്ന് വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. പ്രതിക്ക്തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കൂടിയ തടവു ശിക്ഷയായ അഞ്ച് വർഷം ജയിൽവാസം അനുഭവിക്കണം. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവിൽ കഴിയണം. പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണിേൻറതാണ് വിധി.
2016 ലാണ് കേസിന് ആസ്പദമായ സംഭവം. രാത്രി ഉറങ്ങാൻ അമ്മയോടൊപ്പം കിടന്നതായിരുന്നു പെൺകുട്ടി. അർധരാത്രിയോടെ ആരോ ശരീരത്ത് പിടിക്കുന്നത് മനസ്സിലാക്കി ഞെട്ടി ഉണർന്നപ്പോൾ പ്രതി കട്ടിലിൽ ഇരിക്കുന്നതായി ലൈറ്റ് വെളിച്ചത്തിൽ കണ്ടു. മകളും അമ്മയും ബഹളം െവച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു.
പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റർ ചെയ്തത് ഏനാത്ത് പൊലീസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.