എ​ബൂ​ക്ക വി​ക്ട​ർ അ​ന​യോ

ഡൽഹി കേന്ദ്രീകരിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; നൈജീരിയൻ യുവാവ് പിടിയിൽ

തൃശൂർ: എം.ഡി.എം.എ ഉൾപ്പെടെയുള്ള അതിമാരക സിന്തറ്റിക് മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന നൈജീരിയൻ സ്വദേശി തൃശൂർ സിറ്റി പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിന്റെ പിടിയിൽ. മയക്കുമരുന്ന് ചില്ലറവിൽപനക്കാർക്കിടയിൽ കെൻ (കെ.ഇ.എൻ) എന്ന വിളിപ്പേരുള്ള നൈജീരിയൻ പൗരൻ എബൂക്ക വിക്ടർ അനയോ (27) എന്നയാളെയാണ് ന്യൂഡൽഹിയിലെ നൈജീരിയൻ കോളനിയിൽനിന്ന് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്.

കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. കർണാടക, തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിലെ യുവാക്കൾക്കിടയിലാണ് ഇയാളുടെ ശൃംഖല പ്രവർത്തിച്ചിരുന്നത്.

ഈ വർഷം േമയിൽ മണ്ണുത്തിയിൽ പൊലീസിന്റെ വാഹന പരിശോധനക്കിെട എം.ഡി.എം.എയുമായി പിടിയിലായ ചാവക്കാട് സ്വദേശി ബുർഹാനുദ്ദീനെ ചോദ്യം ചെയ്തതിൽനിന്നാണ് ഇവർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലി, ഫലസ്തീൻ സ്വദേശി ഹസൻ എന്നിവരെക്കുറിച്ച വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബംഗളൂരുവിൽനിന്ന് മയക്കുമരുന്നുമായി പിടികൂടിയിരുന്നു.

സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലിയെ ചോദ്യം ചെയ്തതിൽനിന്നാണ് നൈജീരിയൻ പൗരനെക്കുറിച്ച വിവരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി എം.ഡി.എം.എ കടത്തുന്നതിനുപിന്നിൽ ഇയാളുണ്ടെന്നും വ്യക്തമായി.

കെൻ എന്ന വിളിപ്പേരുമാത്രമാണ് അന്വേഷണസംഘത്തിന് ലഭിച്ച ഏക വിവരം. ഡൽഹിയിലെത്തി വേഷം മാറിയും വിവിധ പേരുകൾ സ്വീകരിച്ചും രഹസ്യാന്വേഷണം നടത്തിയുമാണ് ഇയാളെക്കുറിച്ച മറ്റുവിവരങ്ങൾ ശേഖരിച്ചത്. ഡൽഹി പൊലീസിന്റെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് ന്യൂഡൽഹി നൈജീരിയൻ കോളനിയിൽനിന്ന് ഇയാളെ അറസ്റ്റുചെയ്തത്.

അറസ്റ്റിലായ പ്രതിയെ ന്യൂഡൽഹി സാകേത് കോടതിയിൽ ഹാജരാക്കി. തുടർന്ന് രണ്ടുദിവസം തിഹാർ ജയിലിൽ പാർപ്പിച്ചു. ഇതിനുശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് അനുമതി ലഭിച്ചത്. പാസ്പോർട്ട്, വിസ തുടങ്ങിയ യാത്ര രേഖകളൊന്നും കെനിന്റെ കൈവശമുണ്ടായിരുന്നില്ല.

ഇയാൾ നൈജീരിയയിൽനിന്ന് എങ്ങനെ ഇന്ത്യയിലെത്തി എന്ന വിവരം എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല. മണ്ണുത്തി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, ജില്ല പൊലീസ് ലഹരിവിരുദ്ധ വിഭാഗം സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി. രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.വി. ജീവൻ, സിവിൽ പൊലീസ് ഓഫിസർ കെ.വി. വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് ഇയാളെ പിടികൂടിയത്. 

മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തും ഉ​റ​വി​ട​ത്തി​ലേ​ക്കെ​ത്തു​ന്ന​തും അ​പൂ​ർ​വം

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും ചി​ല്ല​റ വി​ൽ​പ​ന​ക്കാ​രെ​യും മു​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് ചെ​യ്യു​ന്ന​വ​രെ​യും മൊ​ത്ത​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ​യും പി​ടി​കൂ​ടു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ൽ​പെ​ട്ട എം.​ഡി.​എം.​എ വി​ത​ര​ണം ചെ​യ്യു​ന്ന ക​ണ്ണി​ക​ളി​ലെ ഉ​റ​വി​ട​ത്തി​ൽ​പെ​ട്ട​വ​രെ​യാ​ണ് ഇ​പ്പോ​ൾ പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്.

നൈ​ജീ​രി​യ​ൻ പൗ​ര​നെ അ​റ​സ്റ്റു​ചെ​യ്ത​തോ​ടെ, മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തു​ന്ന പ്ര​ധാ​നി​യെ അ​റ​സ്റ്റു​ചെ​യ്യാ​നും പൊ​ലീ​സി​ന് ക​ഴി​ഞ്ഞു​വെ​ന്ന​ത് നേ​ട്ട​മാ​ണ്. ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന അ​ര കി​ലോ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​നും ക​ഴി​ഞ്ഞു. മ​ണ്ണു​ത്തി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ പ്ര​തി​ക​ളാ​യി അ​റ​സ്റ്റു​ചെ​യ്യ​പ്പെ​ട്ടു​വെ​ന്ന​തും അ​പൂ​ർ​വ​ത​യാ​ണ്. 

Tags:    
News Summary - Drug trafficking to Kerala centered in Delhi; Nigerian youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.