പിടിയിലായ പ്രതി അനീസ്

കരിപ്പൂർ സ്വർണ്ണക്കവർച്ച: ഒരാൾ കൂടി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണം കവർച്ച ചെയ്​ത കേസുമായി ബന്ധപ്പെട്ട്​ കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ് (36)  നെ കൊണ്ടോട്ടി ഡി.വൈ.എസ്.പി  അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ബുധനാഴ്ച രാത്രി ഗോവയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്.

കഴിഞ്ഞ ജൂൺ 21ന് കരിപ്പൂർ  എയർപോർട്ടിൽ വന്ന പാലക്കാട് സ്വദേശിയായ യാത്രക്കാരനെ തട്ടികൊണ്ടു പോയി മഞ്ചേരിയിലെ ഫ്ലാറ്റിൽ വച്ച് മർദ്ദിച്ച് ഇയാളുടെ സാധനങ്ങൾ കവർച്ച ചെയ്ത സംഭവത്തിലാണ്  അറസ്റ്റ് ചെയ്തത്. ഇതോടെ പാലക്കാട് സ്വദേശിയെ 'തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്തു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട്  അറസ്റ്റിലായ പ്രതികളുടെ എണ്ണം 48 ആയി. 19 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സ്വർണ്ണക്കടത്ത് സംഘത്തിൽ പെട്ടവരെന്ന് ആരോപിച്ച് തൂവൂർ സ്വദേശികളായ യുവാക്കളെ തട്ടികൊണ്ടു പോയി രഹസ്യ കേന്ദ്രത്തിൽ വെച്ച് മർദ്ദിച്ചും പൊള്ളലേൽപ്പിച്ചും പരിക്കേൽപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരേയും മുൻപ് പിടികൂടിയ എടവണ്ണ സ്വദേശികളായ ജയ്സൽ, നിസ്സാം എന്നിവർക്ക് എതിരേയും കരുവാരകുണ്ട് സ്റ്റേഷനിൽ കേസ് ഉണ്ട്.

കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ,കൊണ്ടോട്ടി ഡി. വൈ. എസ്. പി അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രത്യേക അന്വേഷണ സംഘങ്ങളായ, ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ, പി. സഞ്ജീവ്, എ. എസ്. ഐ ബിജു, സൈബർ സെൽ മലപ്പുറം, കോഴിക്കോട് റൂറൽ പൊലീസിലെ വി. കെ സുരേഷ്, രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

 

Tags:    
News Summary - one more arrest in karipur gold stealing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.