സിന്ധു, രാജേഷ്

സ്ത്രീയെ നടുറോഡിൽ വെട്ടിക്കൊന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ നടുറോഡിലിട്ട് സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാൻഡിൽ. പ്രതി രാജേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച പൊലീസ് കോടതിയിൽ അപേക്ഷ നൽകും. അതിനിടെ കൊല്ലപ്പെട്ട പാലോട് പാണ്ട്യന്‍പാറ പൊന്‍കുഴി കിഴക്കുംകര വീട്ടില്‍ സിന്ധുവിന്‍റെ (48) മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പാലോട് കറുപ്പുസ്വാമി ക്ഷേത്രത്തിന് സമീപത്തെ സഹോദരിയുടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.

വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് പേരൂർക്കട വഴയിലക്ക് സമീപത്ത് സിന്ധുവിന്റെ പങ്കാളിയും പത്തനംതിട്ട സ്വദേശിയുമായ പാലോട് നന്ദിയോട് വാടകക്ക് താമസിക്കുന്ന രാജേഷ് (46) വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് പിടികൂടിയ പ്രതിയെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ത്സതെളിവെടുപ്പ് ഉൾപ്പെടെ കാര്യങ്ങൾക്കായാണ് പൊലീസ് രാജേഷിനെ കസ്റ്റഡിയിൽ വാങ്ങുക. 12 വർഷമായി ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും രണ്ടുമാസമായി പിരിഞ്ഞുകഴിയുകയായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് രാജേഷിന്‍റെ മൊഴി രേഖപ്പെടുത്തേണ്ടതുമുണ്ട്.

Tags:    
News Summary - The accused who hacked the woman in the middle of the road will be taken into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.