കോഴിക്കോട്: എക്സൈസിന്റെ വിവിധ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ നഗരത്തിൽ വൻ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ. മലപ്പുറം മാറാക്കര എടവക്കത്ത് വീട്ടിൽ ലിബിലു സനാസ് (22), കഞ്ഞിപ്പുര പുളിവെട്ടിപ്പറമ്പിൽ വീട്ടിൽ പി.പി. അജ്മൽ (25), കരിപ്പോൾ കാഞ്ഞിരപ്പലൻ വീട്ടിൽ കെ.പി. മുനവീർ (24) എന്നിവരാണ് പിടിയിലായത്.
വിജിലൻസ് ഓഫിസർ പി. വിക്രമന്റെ നിർദേശാനുസരണം എക്സൈസ് കമീഷണർ സ്ക്വാഡും കോഴിക്കോട് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡും നടത്തിയ പരിശോധയിൽ 220 ഗ്രാം മെത്താംഫിറ്റമിനുമായി ഇവരെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രജിത്താണ് അറസ്റ്റ് ചെയ്തത്. വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നാണിത്. മരുന്ന് കടത്തിക്കൊണ്ടുവന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചില്ലറ വിൽപന നടത്തിവരുകയായിരുന്നു പ്രതികളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് കമീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, കോഴിക്കോട് ഐ.ബി എക്സൈസ് ഇൻസ്പെക്ടർ കെ.എൻ. റിമേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ. അനിൽകുമാർ, കെ. പ്രവീൺ കുമാർ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് പി. വിപിൻ, എൻ.ജെ. സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.