ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനി പേമലമുകളേൽ വീട്ടിൽ അനുജിത് കുമാറിനെ (കൊച്ചച്ചു -20) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി‍െൻറ റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിലാണ് നടപടി.

ഏറ്റുമാനൂർ, കുറവിലങ്ങാട്, കടുത്തുരുത്തി എന്നിവിടങ്ങളിൽ കൊലപാതകശ്രമം, മോഷണം, അടിപിടി, സംഘംചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ. നിലവിൽ കടുത്തുരുത്തിയില്‍ കൊലപാതകശ്രമ കേസിൽ ജില്ല ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരവെയാണ് കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.

ഗുണ്ടകൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധനയും പൊലീസ് നടത്തി. സംസ്ഥാനവ്യാപക സ്പെഷൽ ഡ്രൈവി‍െൻറ ഭാഗമായി 185ഓളം ഗുണ്ടകളെ പരിശോധിച്ചു. ഇതിൽ 100 പേരെ കരുതൽ തടങ്കലിലാക്കി. കൂടാതെ 43ഓളം പേർക്കെതിരെ വാറന്‍റ് പുറപ്പെടുവിക്കുകയും ചെയ്തു.

സ്ഥിരം കുറ്റവാളികളായ രണ്ടു പേർക്കെതിരെ കാപ്പ നിയമനടപടി സ്വീകരിക്കുകയും മരങ്ങാട്ടുപിള്ളി സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയും ചെയ്തു. ബസ്സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പൊലീസിനെ പരിശോധനയുടെ ഭാഗമായി നിയോഗിച്ചിരുന്നു.ജില്ലയിലെ എല്ലാ ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - The gangster was charged with Kaapa and remanded in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.