ആലപ്പുഴ: കെ.കെ. മഹേശന്‍റെ മരണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമ്പത്തിക തട്ടിപ്പുകള്‍ പിടിക്കപ്പെട്ടപ്പോള്‍ നിലനില്‍പ്പില്ലാതെ മഹേശന്‍ ആത്മഹത്യ ചെയ്‌തെന്ന് കണ്ടെത്തിയ കേസാണിത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അന്വേഷണത്തിന് ഇടക്കാല ഉത്തരവ് വാങ്ങിയിരിക്കുന്നത്.
യോഗം തെരഞ്ഞെടുപ്പില്‍ താനും മകനും മത്സരരംഗത്ത് എത്താതിരിക്കാന്‍ നല്‍കിയ കള്ളക്കേസാണിത്. പൊലീസിന് പിടികൊടുക്കാന്‍ തയാറല്ല, അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ മഹേശൻ എഴുതിവെച്ചത്. ചേര്‍ത്തലയിലും കണിച്ചുകുളങ്ങരയിലുമടക്കം സാമ്പത്തിക തിരിമറി കാണിച്ചത് പിടിക്കപ്പെട്ടപ്പോള്‍ ആത്മഹത്യ ചെയ്തത് എന്തിനാണ് തന്‍റെ തലയില്‍ വെക്കുന്നതെന്ന് വെള്ളാപ്പള്ളി ചോദിച്ചു.
തനിക്കൊരു ഭയവുമില്ല. മഹേശന്‍ ആരായിരുന്നെന്നും എന്തായിരുന്നെന്നും ആളുകള്‍ക്ക് അറിയാം. തട്ടിപ്പുകാരനാണെന്ന് തിരിച്ചറിയാൻ വൈകി. ഒന്നുമല്ലാതിരുന്ന മഹേശനെ വളര്‍ത്തിയത് താനാണ്. മഹേശന്‍റെ മരണം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.