വഴിക്കടവ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ വഴിക്കടവ് പൊലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. നരോക്കാവ് ഞാവലിങ്കൽ പറമ്പിൽ അബ്ബാസിനെയാണ് (37 ) വഴിക്കടവ് ഇൻപെക്ടർ പി. അബ്ദുൽ ബഷീർ പാലക്കാട്ട് നിന്നു അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പരാതിയിൽ എടക്കര പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
കേസിൽ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ സബ് ഇൻസ്പെക്ടർ എം. അസൈനാർ, പൊലീസുകാരായ എൻ.എ. അബൂബക്കർ, റിയാസ് ചീനി, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എസ്. പ്രശാന്ത് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയതും തുടരന്വേഷണം നടത്തുന്നതും. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.