തിരുവനന്തപുരം: കേരള സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ പ്രചാരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങ് (നിഷ് )ലെ ഭിന്നശേഷിക്കാർ അടക്കമുള്ള വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ് ശ്രദ്ധേയമായി. നഗരത്തിന്റെ വിവിധയിടങ്ങളിൽ അരങ്ങേറിയ ഫ്ലാഷ്മോബ് നവ്യാനുഭവമായി മാറി. കേൾവി പരിമിതരായ വിദ്യാർത്ഥികൾ ആംഗ്യ ഭാഷയിലൂടെയാണ് ഫ്ലാഷ്മോബ് പഠിച്ചത്.
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എച്ച്.ദിനേശൻ, ഭിന്നശേഷി കോർപ്പറേഷൻ ചെയർ പേഴ്സൺ ജയാ ഡാളി,എം.ഡി.മൊയ്തീൻ കുട്ടി കെ.പി,നിഷ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഷ കുന്നത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.