മലപ്പുറം: എട്ടാം നൂറ്റാണ്ടിലെ കൊച്ചി രാജ്യത്തിന്‍റെ ഏക അവശേഷിപ്പായ പെരുമ്പടപ്പ് വലിയ കിണർ പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നു. കൊച്ചി രാജ്യം എന്ന് പിന്നീട് അറിയപ്പെട്ട പെരുമ്പടപ്പ് സ്വരൂപത്തിലെ വലിയ കിണർ മലപ്പുറത്തെ വണ്ണേരിയിലാണ് സ്ഥിതി ചെയ്യുന്നത്. 8.5 വ്യാസമുള്ള കിണറാണിത്.
2015ൽ വലിയ കിണറിനെ ചരിത്ര പ്രാധാന്യമുള്ള സ്മാരകമായി പരിഗണിച്ചതായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. കിണർ സംരക്ഷിക്കുന്നതിനുള്ള ആരംഭങ്ങൾ 2018ൽ പുരാവസ്തു വകുപ്പ് തുടങ്ങിയിരുന്നു. തുടർന്ന കിണർ കുഴിച്ച് അന്വേഷണങ്ങൾ നടത്തിയിരുന്നെങ്കിലും പെരുമ്പടപ്പ് സ്വരൂപത്തിന്‍റെ അവശേഷിപ്പുകൾ ഒന്നും കണ്ടെത്താനായില്ല. 12ാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരി നടത്തിയ അധിനിവേശം കാരണം പെരുമ്പടപ്പ് സ്വരൂപം വിട്ട് ജനം കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളത്തേക്ക് മാറുകയായിരുന്നു.
കാലങ്ങളായി പ്രദേശവാസികൾ ഈ കിണർ ഉപയോഗിക്കുന്നുണ്ടായിരുന്നു. ആളുകൾ കിണറ്റിൽ മാലിന്യം തള്ളാൻ തുടങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾ രൂപീകരിച്ച സംഘടനയായ വലിയ കിണർ സംരക്ഷണ സമിതിയും കിണർ സംരക്ഷണത്തിനായി പ്രവർത്തിച്ച് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.