പൂനൂർ: അറബിക് കാലിഗ്രഫിയിൽ വ്യത്യസ്തയായി നിയ തസ് ലി. പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർഥിനിയായ നിയ വ്യത്യസ്തമായ രീതിയിൽ ഖുർആൻ വചനങ്ങൾ കൈയെഴുത്ത് കലയിലൂടെ കാൻവാസിൽ കോർത്തിണക്കിയാണ് വിസ്മയംതീർക്കുന്നത്.
അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ പാരമ്പര്യ കലകളിലൊന്നായ കാലിഗ്രഫിയിലൂടെ വ്യത്യസ്തമായ 40ഓളം സൃഷ്ടികൾ ഇതിനകം വരച്ചിട്ടുണ്ട്. മദ്റസ പഠന കാലത്താണ് ഈ രംഗത്തേക്ക് കടന്നുവന്നത്. മദ്റസയിൽനിന്ന് അധ്യാപകന്റെ നിർദേശപ്രകാരമാണ് തുടക്കം. ഖുർആൻ അറബിക് വചനങ്ങൾ, ആശംസ കാർഡുകൾ, വീടുകളിൽ തൂക്കിയിടാറുള്ള മാഷാ അല്ലാഹ്, ബിസ്മില്ലാഹ് ഉൾപ്പെടെ നിയ തസ്നിയുടെ കരവിരുതിൽ തെളിയുന്ന വിസ്മയങ്ങൾ ഏറെയാണ്.
വിവാഹം, സൽക്കാരം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകൾക്ക് സമ്മാനമായി നൽകാൻ വേണ്ടി ആവശ്യക്കാർക്ക് തയാറാക്കി നൽകാറുണ്ട്. താമരശ്ശേരി കോരങ്ങാട് വാപ്പനാം പൊയിൽ ഷംസീർ - ഷംന ദമ്പതികളുടെ മകളാണ്. ഫാത്തിമ തൻഹ, മുഹമ്മദ് ലാസിം എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.