അസാധാരണജീവിതത്തിന്റ ആവിഷ്കാരമാണ് സി. റഹീമിന്റ പ്രകാശത്തിന്റ പർവതമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: പ്രകൃതിയും മനുഷ്യനും ലയിച്ചു ചേരുന്ന അസാധാരണജീവിതത്തിന്റ ആവിഷ്കാരമാണ് സി. റഹീമിന്റ പ്രകാശത്തിന്റ പർവതമെന്ന് പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചുള്ള വേദിയിൽ സി. റഹീമിന്റ പ്രകാശത്തിന്റ പർവതം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിയുടെ ആത്മീയത അനുഭവപ്പിക്കുന്ന അപൂർവം നോവലുകളിലൊന്നാണിത്. മനുഷത്വത്തിന്റ മഹത്വം ഉദ്ഘോഷിക്കുന്ന ഈ നോവൽ മലയാള സാഹിത്യത്തിൽ വേറിട്ടൊരനുഭവമാണ്. പറക്കുന്ന മനുഷ്യരുടെ ലോകം ഈ നോവലിൽ വരച്ചിട്ടുന്നുണ്ട്. പക്ഷികളുടെയും വന്യമൃഗങ്ങളുടെയും പുറത്തു സഞ്ചരിക്കുന്നവരുണ്ട്. . ഭാവനയുടെ കൊടുമുടി കയറലാണ് ഈ നോവലെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ പുസ്തകം ഏറ്റുവാങ്ങി. ബ്രഹാം മാത്യു, എൻ.വി.രവിന്ദ്ര നാഥൻ നായർ, ബാബു ജോൺ എന്നിവർ സംസാരിച്ചു. പ്രദീപ് പനങ്ങാട് അധ്യക്ഷത വഹിച്ചു.

Tags:    
News Summary - An extraordinary expression of life C Rahim's mountain of light-VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.