അശ്വരൂഢ സേന റോഡ് ഷോയും, എൻ.സി.സി വിമാനം ഫ്ലൈ പാസ്റ്റ് നടത്തി

തിരുവനന്തപുരം: കേരളീയം 2023 മഹോത്സവത്തിന്റെ ഭാഗമായി കേരള ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന്റെ നേതൃത്ത്വത്തിലുളള കേരള റി മൗണ്ട് ആന്റ് വെറ്റിനറി സ്ക്വാഡൻ മണ്ണുത്തിയിലെ അശ്വരൂഢ സേന കവടിയാർ മുതൽ മാനവീയം വീഥി വരെ റോഡ് ഷോ നടത്തി. എം.എൽ എ. കടകം പളളി സുരേന്ദ്രൻ കേഡറ്റുകളുടെ അശ്വരൂഢ റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു.

ബ്രിഗേഡിയർ ആനന്ദ് കുമാർ, ഗ്രൂപ്പ് കമാൻഡർ തിരുവനന്തപുരം, സാസ്കാരിക വകുപ്പ് സെക്രട്ടറി മായ , ഗ്രൂപ്പ് ക്യാപ്റ്റൻ എ.ജി. ശ്രീനിവാസൻ, കമാൻഡിംഗ് ഓഫിസർ എയർ സ്ക്വാഡൻ എൻ.സി.സി, ആർ ആൻഡ് വി സ്ക്വാഡൻ എൻ.സി.സി കമാൻഡിംഗ് ഓഫിസർ, കേണൽ തോമസ് കെ തോമസ്, പ്രമോദ് പയ്യന്നൂർ, വിനോദ് വൈശാഖി, കേഡറ്റുകൾ സേനാംഗങ്ങൾ എന്നിവർ റോഡ് ഷോ യിൽ പങ്കെടുത്തു.

റോഡ് ഷോ മാനവീയം വീഥിയിൽ സമാപിച്ചു. എൻ.സി.സി. യുടെ അശ്വാരൂഢങ്ങൾ കേരളീയ ഉത്സവത്തിന് വിളംബരമായി കേരളീയത്തിന്റെ പതാകയുമായാണ് റോഡ് ഷോ നടത്തിയത്.

ഇതോടനുബന്ധിച്ച് കേരളീയത്തിന്റെ വിളംബരം അറിയിച്ച് ഗ്രൂപ്പ് ക്യാപ്റ്റൻ എ.ജി. ശ്രീനിവാസൻ, കമാൻഡിംഗ് ഓഫിസർ എയർ സ്ക്വാഡൻ എൻ.സി.സിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഉയർന്ന് കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട് ചുറ്റി പുത്തരികണ്ടം മൈതാനം കറങ്ങി എൻ.സി. സി. യുടെ വിമാനത്തിൽ ഫ്ളൈ പാസ്റ്റ് നടത്തി. നാളെ വൈകീട്ട് അഞ്ചിന് മന്ത്രി ഡോ. ആർ. ബിന്ദു സാൽവേഷൻ ആർമി ഗ്രൗണ്ടിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് അശ്വരൂഢ ഭ്യാസ പ്രകടനം ഉത്ഘാടനം ചെയ്യും. 

Tags:    
News Summary - Ashwaruda Sena road show and NCC aircraft conducted a flypast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.