ദോഹ: യൂത്ത് ഫോറം ഖത്തർ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന കലാമേള എക്സ്പാർട്ട് 2023ന് തുടക്കമായി. എക്സ്പാർട്ട് ചെയർമാനും യൂത്ത്ഫോറം പ്രസിഡന്റുമായ എസ്.എസ്. മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസയൗവനത്തിന്റെ കരുത്തും ശേഷിയും സമൂഹ നന്മക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന യൂത്ത് ഫോറത്തിന്റെ പത്ത് വർഷത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് എക്സ്പാർട്ട് പ്രവാസികൾക്ക് മുന്നിൽ സമർപ്പിക്കുന്നതെന്നും വിഭാഗീയതയും വംശീയ വിവേചനവും അതിരു നിർണയിക്കുന്നകാലത്ത് കലാകഴിവുകളെ പരിപോഷിപ്പിച്ച് സർഗാത്മകമായി അവയെ പ്രതിരോധിക്കാൻ എക്സ്പാർട്ട് 2023 സഹായകമാകുമെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
യൂത്ത് ഫോറം ജനറൽ സെക്രട്ടറി അബ്സൽ അബ്ദൂട്ടി, വൈസ് പ്രസിഡന്റുമാരായ അസ്ലം കെ.എ, അസ്ലം തൗഫീഖ് എം.ഐ, ഫിനാൻസ് സെക്രട്ടറി സുഹൈൽ അബ്ദുല്ല, സെക്രട്ടറി ഹബീബ് റഹ്മാൻ, എക്സ്പാർട്ട് ജനറൽ കൺവീനർ ജസീം സി.കെ, കൺവീനർമാരായ അലി അജ്മൽ, റബീഅ് സമാൻ, നജീബ് താരി, യൂത്ത്ഫോറം കേന്ദ്ര സമിതിയംഗങ്ങളായ അഹ്മ്മദ് അൻവർ, മുഫീദ് ഹനീഫ, ശുഐബ് കൊച്ചി, ഓർഗനൈസിങ് കമ്മിറ്റിയംഗങ്ങളായ മുഹ്സിൻ കാപ്പാടൻ, മുഹ്സിൻ മുഹമ്മദ്, മുഹമ്മദ് ടി.എ.കെ, അസ്ജദ് അലി, അബൂസ് പട്ടാമ്പി തുടങ്ങിയവർ സംബന്ധിച്ചു.
കഥരചന, കവിതരചന, കാർട്ടൂൺ, കാലിഗ്രഫി, ചിത്രരചന തുടങ്ങിയ സ്റ്റേജിതര മത്സര ഇനങ്ങളാണ് ആദ്യ ദിവസങ്ങളിൽ അരങ്ങേറിയത്. മോണോ ആക്ട്, പദ്യംചൊല്ലൽ, മാപ്പിളപ്പാട്ട്, പ്രസംഗം, മിമിക്രി തുടങ്ങിയ വ്യക്തി ഇനങ്ങളിലും നാടൻപാട്ട്, സ്കിറ്റ്, സംഘഗാനം, മൈമിങ് തുടങ്ങിയ ഗ്രൂപ് ഇനങ്ങളിലുമുള്ള മത്സരങ്ങൾ ഒക്ടോബർ 13 മുതൽ നടക്കും.ഖത്തറിലെ പന്ത്രണ്ട് കൂട്ടായ്മകളിൽനിന്നായി 650 ഓളം കലാകാരന്മാരാണ് എക്സ്പാർട്ടിന്റെ ആദ്യ എഡിഷനിൽ മാറ്റുരക്കുന്നത്. സമാപന സെഷനിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആദ്യ സ്ഥാനങ്ങളിലെത്തുന്നവർക്ക് മെമന്റോയും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.