തവനൂർ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സെൻട്രൽ സി.ബി.എസ്.ഇ ജില്ല കലോത്സവം പൂർത്തിയായപ്പോൾ സീനിയർ സെക്കൻഡറി വിഭാഗത്തിർ പീവീസ് മോഡൽ സ്കൂൾ നിലമ്പൂരും സെക്കൻഡറി വിഭാഗത്തിൽ കടകശ്ശേരി ഐഡിയലും ചാമ്പ്യന്മാരായി. സെക്കൻഡറി വിഭാഗത്തിൽ 1,023 പോയന്റുനേടി ഐഡിയൽ കടകശ്ശേരി ഒന്നാം സ്ഥാനത്തും 899 പോയന്റുനേടി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാനത്തും 825 പോയന്റ് കരസ്ഥമാക്കി എം.ഇ.എസ് സെൻട്രൽ സ്കൂൾ തിരൂർ മൂന്നാം സ്ഥാനത്തുമുണ്ട്. സീനിയർ സെക്കൻഡറി വിഭാഗത്തിൽ പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ (1,456) എം.ഇ.എസ് സെൻട്രൽ സ്കൂൾ തിരൂർ (1,310) നസ്റത്ത് സ്കൂൾ മഞ്ചേരി (984) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കാറ്റഗറി ഒന്നിൽ 217 പോയന്റുമായി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ഒന്നാം സ്ഥാനത്തും 175 പോയന്റുമായി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാനത്തും 160 പോയന്റുമായി എം.ഇ.എസ് സെൻട്രൽ സ്കൂൾ തിരൂർ മൂന്നാം സ്ഥാനത്തുമുണ്ട്
കാറ്റഗറി രണ്ടിൽ 308 പോയന്റ് നേടി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ഒന്നാം സ്ഥാനവും 287 പോയന്റ് നേടി പീവീസ് നിലമ്പൂർ രണ്ടാം സ്ഥാനവും 281 പോയന്റുമായി നസ്റത്ത് സ്കൂൾ മഞ്ചേരി മൂന്നാം സ്ഥാനവും നേടി.
കാറ്റഗറി മൂന്നിൽ 498 പോയന്റോടെ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി ഒന്നാം സ്ഥാനത്തും 437 പോയന്റ് നേടി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാത്തും 430 പോയന്റുമായി എം.ഇ.എസ് സെൻട്രൽ സ്കൂൾ തിരൂർ മൂന്നാം സ്ഥാനത്തുമാണ്.
കാറ്റഗറി നാലിൽ 555 പോയന്റോടെ പീവീസ് നിലമ്പൂർ ഒന്നാം സ്ഥാനം നേടിയപ്പോൾ 485 പോയന്റ് നേടി എം.ഇ.എസ് തിരൂരും 272 പോയന്റോടെ എം.ഇ.എസ് വളാഞ്ചേരിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
ജനറൽ വിഭാഗത്തിൽ 98 പോയന്റുമായി ഐഡിയൽ കടകശ്ശേരി ഒന്നാം സ്ഥാനവും 92 പോയന്റോടെ എം.ഇ.എസ് തിരൂർ രണ്ടാം സ്ഥാനവും 86 പോയന്റുമായി നസ്റത്ത് സ്കൂൾ മഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നടൻ ടിനി ടോം സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.