കൊടുങ്ങല്ലൂർ: കുഞ്ഞിക്കുട്ടി തമ്പുരാട്ടി ഗവ. ഗേള്‍സ് സ്കൂളില്‍ 'നൂപുരധ്വനി' നൃത്തക്യാമ്പിന് പ്രധാനാധ്യാപിക ലതയുടെ സാന്നിധ്യത്തിൽ തുടക്കം. കുഞ്ഞുനർത്തകിമാർ സ്വയം ചിട്ടപ്പെടുത്തിയ നൃത്തശിൽപം അവതരിപ്പിച്ചു. സർഗവസന്തം കലാക്യാമ്പിന്റെ നാലാം ദിവസം നർത്തകി അശ്വതി കൃഷ്ണ നൃത്തകലയുടെ പ്രാഥമികപാഠങ്ങളും നൃത്തച്ചുവടുകളും പകർന്നുകൊടുത്തു.
പ്രധാനമായും ഭരതനാട്യത്തിലെ ഭൂമിദേവി നമസ്കാരം, തട്ടടവ്, നാട്ടടവ് തുടങ്ങിയ ചിട്ടകളാണ് പരിചയപ്പെടുത്തിയത്. തുടർന്ന് മലയാളം അധ്യാപിക ലീന എഴുതി ചെറുതുരുത്തി സ്കൂളിലെ സംഗീതാധ്യാപിക കെ.ടി. സജി ആലപിച്ച ഗാനം ചുവടുകളിട്ട് പരിശീലിപ്പിച്ചു.
നൂപുരധ്വനിയിലെ അമ്പതോളം വിദ്യാർഥികൾ പരിശീലനത്തിൽ പങ്കെടുത്തു. റസീന, ലിഷ, ലീന, റാണി എന്നീ അധ്യാപകർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.