പാലാ: "അവളുടെ ആഗ്രഹമാ ജില്ലമത്സരത്തിൽ പങ്കെടുക്കണമെന്നത്; അവളെ മനസ്സിൽ കരുതിയാ സ്റ്റേജിലേക്ക് കയറിയത്". കരീമടം ബോട്ട് അപകടത്തിൽ ജീവൻപൊലിഞ്ഞ അനശ്വരയുടെ ആഗ്രഹം മരണത്തിന്റെ 24-ാം നാൾ സഫലമാക്കിയ സംതൃപ്തിയിലാണ് കൂട്ടുകാർ. വേദിയിലും അനശ്വര ഒപ്പമുണ്ടെന്ന വിശ്വാസത്തിലാണ് അവർ ഒപ്പനക്ക് ചുവടുവച്ചത്.
ജീവനോടെ ഉണ്ടായിരുന്നെങ്കിൽ അനശ്വരയുടെ ആലാപനത്തിലായിരുന്നു കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള ഒപ്പനസംഘം മത്സരിക്കേണ്ടിയിരുന്നത്. ആകസ്മികമായ അനശ്വരയുടെ വേർപാട് കുട്ടികളെ ആകെ തളർത്തിയിരുന്നു. അധ്യാപകരുടെ നീണ്ട ശ്രമഫലമായാണ് കുട്ടികളെ തളർച്ചയിൽ നിന്നും കരകയറ്റിയതും മത്സരത്തിൽ പങ്കെടുക്കാൻ പ്രാപ്തരാക്കിയതും. ശിവരഞ്ജിനി ഉൾപ്പടെ ഉറ്റ സുഹൃത്തുക്കളും ഒപ്പനസംഘത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴും നീറുന്ന ഓർമയായി അനശ്വര സുഹൃത്തുക്കളിൽ അവശേഷിക്കുകയാണ്.
ഒക്ടോബർ 30നാണ് പെണ്ണാർതോട്ടിലുണ്ടായ ബോട്ടപകടത്തിൽ ഏഴാം ക്ലാസുകാരിയായ അനശ്വരയെ മരണം തട്ടിയെടുത്തത്. താൻ കൈകൊട്ടി ഒപ്പനയിൽ ഒന്നാമത് എത്തണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അനശ്വര യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.