തൃശൂർ: റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിൽ ഒന്നാം സ്ഥാനക്കാർക്ക് നൽകാനുള്ള സ്വര്‍ണ്ണക്കപ്പ് തൃശൂരിലെത്തി. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ടി.എന്‍. പ്രതാപന് എം.പി, പി. ബാലചന്ദ്രന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കലക്ടര്‍ വി.ആര്. കൃഷ്ണ തേജ എന്നിവര്‍ ചേര്‍ന്ന് കപ്പ് ട്രോഫി കമ്മിറ്റി ചെയര്‍മാനും കണ്‍വീനര്‍ക്കും കൈമാറി.
റവന്യൂ ജില്ല കലോത്സവങ്ങളിൽ തൃശൂരിന് മാത്രം അവകാശപ്പെടാവുന്നതാണ് 117.5 ഗ്രാം തൂക്കമുള്ളതാണ് സ്വര്‍ണ്ണക്കപ്പ്. 2014ല്‍ മാളയില്‍ നടന്ന ജില്ല കലോത്സവത്തിലാണ് ആദ്യമായി സ്വര്‍ണ്ണക്കപ്പ് വിജയികൾക്ക് നൽകിയത്. അന്നത്തെ എം.എല്‍.എ ടി.എന്‍. പ്രതാപന്റെ നേതൃത്വത്തിലുള്ള ‘സ്നേഹപൂര്‍വം’ ചാരിറ്റബിള്‍ ട്രസ്റ്റാണ് കപ്പ് ഏർപ്പെടുത്തിയത്.
കലക്ടറേറ്റിൽനിന്നുമാരംഭിച്ച സ്വര്‍ണ്ണക്കപ്പിന്റെ ഘോഷയാത്ര കലോത്സവം നടക്കുന്ന 14 വേദികളിലൂടെയും പ്രയാണം നടത്തും. ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെയാണ് ജില്ല സ്കൂള്‍ കലോത്സവം. തൃശൂര്‍ കോര്പറേഷന് സ്ഥിരം സമിതി ചെയര്മാന് ലാലി ജെയിംസ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഷാജിമോന്‍, ട്രോഫി കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ അഹദ്, സ്നേഹപൂര്‍വം ട്രസ്റ്റ് ഭാരവാഹികളായ എ.എ. ജാഫര്‍, കെ.എസ്. ദീപന്, എ.ഇ.ഒമാരായ ബാലകൃഷ്ണന്, ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.