ദുബൈ: ഗൾഫ് മേഖലയിലെ കർണാടക ഇതിഹാസങ്ങളുടെ പൈതൃകം, സംസ്കാരം, സംഭാവനകൾ എന്നിവ അനുസ്മരിക്കുന്ന ഗൾഫ് കർണാടകോത്സവം ‘ഗൾഫ് കർണാടകകോസ്തവ’ സെപ്റ്റംബർ 10ന് ദുബൈ ഗ്രാൻഡ് ഹയാത്തിൽ നടക്കും. യു.എ.ഇ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന സംഗമം ലോകമെമ്പാടുമുള്ള പ്രമുഖരെയും കലാകാരന്മാരെയും ഒരുമിച്ച് കൊണ്ടുവരുന്ന ആഘോഷ സായാഹ്നമാകും.
കർണാടകയുടെ പൈതൃകത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിശിഷ്ടവ്യക്തികളെ ‘ഗൾഫ് കർണാടക രത്ന അവാർഡ് 2023’ നൽകി ചടങ്ങിൽ ആദരിക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. യു.എ.ഇ രാജകുടുംബാംഗത്തിന്റെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ആയിരത്തിലധികം അതിഥികൾ പങ്കെടുക്കും. പ്രമുഖ കലാകാരൻമാർ കലാ സാംസ്കാരിക സംഗീത പരിപാടികൾ അവതരിപ്പിക്കും.
കർണാടക ജനതയുടെ സംസ്കാരം, പൈതൃകം, സംഭാവനകൾ എന്നിവ ആഗോള തലത്തിൽ ആഘോഷിക്കുന്ന വാർഷിക ഉത്സവമാണ് ഗൾഫ് കർണാടകകോസ്തവ. സാംസ്കാരിക ഇടപഴകലും ആഘോഷവും കേന്ദ്രീകരിച്ച്, വൈവിധ്യമാർന്ന കമ്യൂണിറ്റികളെ ഒരുമിച്ചുകൊണ്ടുവരാനും കർണാടകയിലെ മികച്ച വ്യക്തികളുടെ നേട്ടങ്ങളെ ആദരിക്കാനും ഗൾഫ്കർണാടകകോസ്തവ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.