തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ഗീതിക നരംഗ് സംവിധാനം ചെയ്ത എ.കെ.എ നേടി. ബോളിവുഡിലെ അപരന്മാരുടെ ജീവിതമാണ് ചിത്രം പ്രമേയമാക്കിയത്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
ലിറ്റിൽ വിങ്സ് ആണ് മേളയിലെ മികച്ച കഥാചിത്രം. മികച്ച ഷോർട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം മൈ സൺ ആൻഡ് ഹിസ് ഗ്രാൻഡ് ഫാദർ, ന്യൂ ക്ലാസ് റൂം എന്നീ ചിത്രങ്ങൾ പങ്കിട്ടു. ബംഗാളി സംവിധായകരായ ബിജോയ് ചൗധരി, ദെബാങ്കൻ സിങ് സൊളാങ്കി എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്തത്.
റെബാന ലിസ് ജോൺ സംവിധാനം ചെയ്ത ലേഡീസ് ഒൺലിക്കാണ് ലോങ് ഡോക്യുമെന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനം. രണ്ടാമത്തെ മികച്ച ഷോർട്ട് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ഹിന്ദി ചിത്രമായ പാർട്ടി പോസ്റ്ററിന് ലഭിച്ചു. ദി ലെപ്പേർഡ്സ് ട്രൈബ് എന്ന ചിത്രം ഈ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
കൈരളി തിയറ്ററിൽ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരുന്നു. മന്ത്രി വി. ശിവൻകുട്ടി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.