പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജിൽ നടന്ന ഇന്റർ പോളിടെക്നിക് നാടകോത്സവം സമാപിച്ചു. രണ്ടാം ദിവസമായ ചൊവ്വാഴ്ച 15 മലയാളം നാടകങ്ങൾ അരങ്ങേറി. ഇന്റർപോളി വിദ്യാർഥി യൂനിയനാണ് നാടകോത്സവം നടത്തിയത്.
മുതലാളിത്തം ആദിവാസി വനമേഖലയെ കടന്നാക്രമിക്കുന്ന വർത്തമാനകാല സാഹചര്യത്തേയും അതിനെതിരെയുള്ള പ്രതിരോധത്തേയും ആസ്പദമാക്കി കോഴിക്കോട് ഗവ. പോളിടെക്നിക് വിദ്യാർഥികൾ അവതരിപ്പിച്ച നാടകം ‘ഓള്’ ഒന്നാം സ്ഥാനം നേടി. കോട്ടക്കൽ വനിതാ പോളി ടെക്നിക് നാടകസംഘം അവതരിപ്പിച്ച ‘ആൻ അൺ പാർലിമെന്ററി വേർഡ്’ എന്ന നാടകത്തിനാണ് രണ്ടാം സ്ഥാനം.
മികച്ച നടിയായി കോട്ടക്കൽ ഗവ. വനിത പോളിടെക്നിക് കോളജിലെ കെ.പി. വിഷ്ണുപ്രിയയെയും മികച്ച നടനായി തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക് കോളജിലെ കെ.എസ്. ദാസിനെയും തെരഞ്ഞെടുത്തു. ആദ്യദിനത്തിൽ ഏഴ് ഇംഗ്ലീഷ് നാടകങ്ങൾ അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.