representational image

ക​ര്‍ണാ​ട​ക സം​സ്ഥാ​ന യു​വ​ജ​നോ​ത്സ​വം ഇ​ന്നും നാ​ളെ​യും

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ക​ര്‍ണാ​ട​യി​ലെ യു​വാ​ക്ക​ള്‍ക്കാ​യി സം​ഘ​ടി​ക്കു​ന്ന യു​വ​ജ​നോ​ത്സ​വം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. ഇ​ന്ദി​ര ന​ഗ​ര്‍ കൈ​ര​ളീ നി​കേ​ത​ന്‍ എ​ജു​ക്കേ​ഷ​ന്‍ ട്ര​സ്റ്റ് കാ​മ്പ​സി​ല്‍ മൂ​ന്ന് വേ​ദി​ക​ളി​ൽ പ​ദ്യം ചൊ​ല്ല​ല്‍, ല​ളി​ത​ഗാ​നം, ശാ​സ്ത്രീ​യ സം​ഗീ​തം, നാ​ട​ന്‍ പാ​ട്ട്, മാ​പ്പി​ള​പ്പാ​ട്ട്, പ്ര​സം​ഗം (മ​ല​യാ​ളം), നാ​ടോ​ടി നൃ​ത്തം, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചു​പ്പു​ടി, ഓ​ട്ട​ന്‍തു​ള്ള​ല്‍, മി​മി​ക്രി, മോ​ണോ​ആ​ക്ട്, സം​ഘ​നൃ​ത്തം, തി​രു​വാ​തി​ര, ഒ​പ്പ​ന, മാ​ര്‍ഗം​ക​ളി, ദ​ഫ് മു​ട്ട് എ​ന്നീ 18 ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം.

അ​ഞ്ചു​മു​ത​ല്‍ 22 വ​യ​സു​വ​രെ സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ എ​ന്നീ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രം ന​ട​ക്കും. നൃ​ത്ത ഇ​ന​ങ്ങ​ളി​ല്‍ ആ​ണ്‍കു​ട്ടി​ക​ള്‍ക്കും പെ​ൺ​കു​ട്ടി​ക​ള്‍ക്കും പ്ര​ത്യേ​കം മ​ത്സ​ര​മു​ണ്ടാ​കും.

വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ക്ക്‌ പ​രാ​മാ​വ​ധി അ​ഞ്ചി​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാം. മൂ​ന്നു വി​ഭാ​ഗ​ത്തി​ലും ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ എ​ന്നി​വ ന​ൽ​കു​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ജി കു​മാ​ര്‍, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി വി.​എ​ല്‍. ജോ​സ​ഫ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഫോ​ൺ: 9880066695, 9886181771.

Tags:    
News Summary - Karnataka State Youth Festival on saturday and sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.