ആട്ടം..കര്‍ണികാര തീരങ്ങള്‍ കഥകളിയുടെ പദമാടി...കര്‍പ്പൂര കുളിര്‍കാറ്റു കളിവഞ്ചി പാട്ടായി...

ഇകൊല്ലം ജോർ...

 കലൈ സെൽവി കണ്ടു കടൽ, കവിത പോലെ...

കൊല്ലം: കലൈ സെൽവി ആദ്യമായി കടൽ കണ്ടു; ഒരു കുഞ്ഞിന്റെ കൗതുകത്തോടെ മുമ്പിൽ ആർത്തിരമ്പുന്ന അറബിക്കടൽ. തീരം കടന്ന് കയറിയ തിരമാല അവളുടെ കാലുകളെ നനച്ചു. അതിന്റെ നിർവൃതിയിൽ അവൾ നിന്നു. പിന്നെ കൈക്കുമ്പിൾ നിറയെ വെള്ളം കോരി എറിഞ്ഞു.

കലൈ സെൽവി അഗളി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. തമിഴ് പദ്യ പാരായണം മത്സരത്തിൽ പങ്കെടുക്കാനാണ് അവൾ കൊല്ലത്തെത്തിയത് . അട്ടപ്പാടിക്ക് പുറത്ത് പാലക്കാട് ടൗൺ വരെയും കോയമ്പത്തൂർ വരെയുമാണ് അവൾ ഇതുവരെ സഞ്ചരിച്ചിട്ടുള്ളത്​. മത്സരിക്കണം എന്നതിനപ്പുറം താനൊരുപാട് കാണാൻ കൊതിച്ച കടലു കാണണമെന്ന മോഹവും കൊണ്ടാണ് കലോത്സവത്തിനിറങ്ങിയത് .

ആദ്യമായി കടൽ കാണാനെത്തിയ കലൈ ​സെൽവി ​

ഒപ്പം മാതാവ്​ മേഘ്നയും. കാടും മലയും കണ്ട് ശീലിച്ചവൾക്ക് ആദ്യ ദീർഘ ദൂര യാത്ര പുതുകാഴ്ചകൾ സമ്മാനിച്ചു . മത്സരം കഴിഞ്ഞ് വേഗത്തിൽ കടൽ കാണണമെന്ന ആഗ്രഹത്തിലാണ് വേദിയിൽ കയറിയത്. പ്രതീക്ഷിച്ചില്ലെങ്കിലും ഒന്നാമതവളെത്തി. അതിന്റെ സന്തോഷവുംകൊണ്ടാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമായ കടൽ കാണാൻ തങ്കശ്ശേരിക്ക് നടന്നത്. ഒപ്പം വന്നവരും കൂട്ടത്തിൽ കൂടി. ലൈറ്റ് ഹൗസിൽ കയറിയും തീരത്തിറങ്ങിയും കൺകുളിർക്കെ കടൽ കണ്ടും തൊട്ടറിഞ്ഞും ആസ്വദിച്ചാണ് അവൾ മടങ്ങിയത്. പിതാവ് ശക്തി വേൽ അഗളിയിൽ ക്ഷീര കർഷകനാണ്.

നജീബിനെ കണ്ടില്ലെങ്കിലും ആ ഹൃദയം അനന്തനുണ്ണിക്കറിയാം

ബെ​ന്യാ​മി​ന്റെ ‘ആ​ടു​ജീ​വി​തം’ നോ​വ​ലി​ന്​ കാ​ര​ണ​ക്കാ​ര​നാ​യ ന​ജീ​ബി​ന്റെ നാ​ടാ​യ കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലേ​ക്ക് ചെ​ട്ടി​ക്കു​ള​ങ്ങ​ര​യി​ൽ നി​ന്ന് അ​ര​മ​ണി​ക്കൂ​റി​ൽ താ​​​ഴെ​യാ​ണ് ദൂ​രം. ന​ജീ​ബി​നെ അ​ന​ന്ത​നു​ണ്ണി നേ​രി​ൽ ക​ണ്ടി​ട്ടി​ല്ല പ​ക്ഷേ, ന​ജീ​ബി​ന്റെ നോ​വും നൊ​മ്പ​ര​വും നി​സ്സ​ഹാ​യ​ത​യും മ​റ്റാ​രെ​ക്കാ​ളും അ​ന​ന്ത​നു​ണ്ണി​ക്ക​റി​യാം. ‘ആ​ടു​ജീ​വി​ത’​ത്തി​ലൂ​ടെ മ​ല​യാ​ളി വാ​യി​ച്ച​റി​ഞ്ഞ മ​രു​ക്കാ​ട്ടി​​ലെ തീ​വ്ര​മാ​യ അ​തി​ജീ​വ​ന ക​ഥ​ക്ക് നാ​ടോ​ടി​നൃ​ത്ത​ത്തി​ലൂ​​ടെ ദൃ​ശ്യ​ഭാ​ഷ്യ​മേ​കി​യാ​ണ് കാ​ർ​ത്തി​ക​പ്പ​ള്ളി​ക്കാ​ര​നാ​യ അ​ന​ന്ത​നു​ണ്ണി അ​ര​ങ്ങി​ൽ വൈ​കാ​രി​ക​മാ​യി ആ​ടി​പ്പാ​ടി​യ​ത്.

എ.ടി. അനന്തനുണ്ണി, നടോടി നൃത്തം എച്ച്.എസ് (ആൺ) വി.എസ്.എസ്.എച്ച്.എസ് കൊയ്പള്ളി കരണ്മ ആലപ്പുഴ

അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ വാ​യ​ന​ലോ​കം ഹൃ​ദ​യം കൊ​ണ്ടേ​റ്റു​വാ​ങ്ങി​യ ചോ​ര​പൊ​ടി​യു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ അ​തേ തീ​വ്ര​ത​യോ​ടെ സ​ദ​സ്സ്​​ നേ​രി​ട്ട​നു​ഭ​വി​ച്ചു. നാ​ടോ​ടി മ​ത്സ​ര വേ​ദി​ക​ളി​ലെ പ​ര​മ്പ​രാ​ഗ​ത ഇ​തി​വൃ​ത്ത​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ​ച്ച​യാ​യ ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ചൂ​ണ്ടു​പ​ല​ക എ​ന്ന​താ​യി​രു​ന്നു അ​വ​ത​ര​ണ​ത്തെ വേ​റി​ട്ട​താ​ക്കി​യ​ത്. ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി കൊ​യ്പള്ളി വി.​എ​സ്.​എ​സ്.​എ​ച്ച്.​എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ന​ന്ത​നു​ണ്ണി ര​ണ്ടു​മാ​സം കൊ​ണ്ടാ​ണ് നൃ​ത്തം പ​രി​​ശീ​ലി​ച്ച​ത്.

നാ​ടോ​ടി നൃ​ത്ത​ത്തി​ലെ പ​തി​വ് സ​​ങ്കേ​ത​ങ്ങ​ളാ​യ അ​രി​വാ​ളി​നും പ​ങ്കാ​യ​ത്തി​നും കു​റ​ത്തി​യു​ടെ ത​ത്ത​പ്പെ​ട്ടി​ക്കും പ​ക​രം ആ​ടും തൊ​ഴു​ത്തും പാ​ത്ര​ങ്ങ​ളും അ​മ്മ​യു​ടെ ഫോ​ട്ടോ​യു​മ​ട​ക്കം വേ​ദി​യി​ലെ​ത്തി​ച്ച് വൈ​കാ​രി​ക​മാ​യി​രു​ന്നു അ​വ​ത​ര​ണം. ഇ​ന്ന​ലെ​ക​ളെ​ക്കു​റി​ച്ച് വ്യാ​കു​ല​പ്പെ​ടു​ക​യോ നാ​ള​യെ​ക്കു​റി​ച്ച് ആ​കാം​ക്ഷ​പ്പെ​ടു​ക​യോ ചെ​യ്യാ​തെ ഇ​ന്നി​നെ കു​റി​ച്ച് മാ​ത്രം ചി​ന്തി​ച്ച ന​ജീ​ബാ​യി അ​ന​ന്ത​നു​ണ്ണി മാ​റു​ക​യാ​യി​രു​ന്നു. എ​​​ഴു​ത്തു​കാ​​ര​ൻ ബെ​ന്യാ​മി​നെ നേ​രി​ൽ കാ​ണ​ണ​മെ​ന്ന് മോ​ഹ​മു​ണ്ട്.

ബെ​ന്യാ​മി​ന്റെ നാ​ടാ​യ കു​ള​ന​ട സ​മീ​പ ജി​ല്ല​യി​ലാ​ണ്. ആ​ഗ്ര​ഹം സാ​ക്ഷാ​ത്കാ​രി​ക്കാ​ൻ മാ​താ​വ്​ തു​ഷാ​ര​യും പി​താ​വ്​ അ​ശോ​ക് കു​മാ​റും സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച​താ​ണ് ഏ​റെ സ​ന്തോ​ഷം. ​​ഫു​ട്ബാ​ളി​നെ ഏ​റെ ഇ​ഷ്ട​​പ്പെ​ടു​ന്ന അ​ന​ന്ത​നു​ണ്ണി ക​രി​മു​ട്ടം അ​റ്റ്​​ല​സ് ക്ല​ബ് ടീ​മി​ന്റെ​യും ച​ത്തി​യ​റ സാ​ന്റോ​സി​ന്റെ​യും റൈ​റ്റ് വി​ങ് പ്ല​യ​റാ​ണ്. ഒ​പ്പം അ​ർ​ജ​ന്റീ​ന ഫാ​നും.

ഷാമിൽ ആൻഡ് പാർട്ടി- എച്ച്. എസ് ദഫ്മുട്ടിൽ എ ഗ്രേഡ് -എം ഇ എസ് എച്ച് എസ് എസ് മണ്ണാർക്കാട്- പാലക്കാട്

ഏ​കാം​ഗ ആശയ സമ്പുഷ്ടം, ചേഷ്ടകൾ പതിവുപോലെ

ഏ​കാം​ഗ അ​ഭി​ന​യ വേ​ദി വി​ഭി​ന്ന ആ​ശ​യ​ങ്ങ​ളാ​ൽ സ​മ്പു​ഷ്ട​മാ​യെ​ങ്കി​ലും കു​ട്ടി​ക​ൾ പ​തി​വ്​ ചേ​ഷ്ട​ക​ളി​ൽ ത​ന്നെ ക​ടി​ച്ചു​തൂ​ങ്ങി. കോ​മാ​ളി​ത്ത​ര​ങ്ങ​ളോ​ള​മെ​ത്തു​ന്ന ഒ​രു​ത​രം കാ​ട്ടി​ക്കൂ​ട്ട​ലാ​യാ​ണ്​ പ​ല​രു​ടെ​യും അ​ഭി​ന​യം അ​നു​ഭ​വ​പ്പെ​ട്ട​ത്. കാ​ണാ​പാ​ഠം പ​ഠി​ച്ച ആം​ഗ്യ​ങ്ങ​ളും ഭാ​വ​ങ്ങ​ളും കാ​ര​ണം അ​ഭി​ന​യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​ത ന​ഷ്ട​മാ​യി. പ​രി​ശീ​ല​ക​ന്‍റെ ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​മെ​ന്ന്​ പ​റ​യാം.

വി​ഷ​യ​ങ്ങ​ളി​ലെ അ​വ​രു​ടെ കാ​ഴ്ച​പ്പാ​ട്​ വാ​ക്കു​ക​ളി​ലൂ​ടെ പു​റ​ത്തു​വ​രു​ന്നു​ണ്ടെ​ങ്കി​ലും അ​ഭി​ന​യ​ത്തി​ൽ അ​ത്​ പ്ര​തി​ഫ​ലി​ക്കു​ന്നി​ല്ല. ഹ​രീ​ഷി​ന്‍റെ ‘മീ​ശ’​യും ഗാ​ന്ധി​യെ വി​ട്ട്​​ ഗോ​ദ്​​​സെ​യെ ഹീ​റോ​യാ​ക്കു​ന്ന ത​ല​മു​റ​മാ​റ്റ​വും ബാ​ലി​ക​യെ ബ​ലാ​ത്സം​ഘം ചെ​യ്ത​വ​നെ കോ​ട​തി വെ​റു​തെ വി​ടു​ന്ന​തു​മൊ​ക്കെ അ​വ​ത​രി​പ്പി​ച്ച കു​ട്ടി​ക​ൾ പ്ര​മേ​യ​ത്തി​ന്‍റെ പ്ര​സ​ന്ന​ത കൊ​ണ്ട്​ മോ​ശ​മ​ല്ലാ​ത്ത പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളെ​ക്കാ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ൾ മി​ക​വ്​ പു​ല​ർ​ത്തി. മ​ണി​പ്പൂ​ർ അ​ട​ക്കം പ്ര​ശ്ന​ങ്ങ​ളി​ൽ നീ​തി​ദേ​വ​ത സ്വ​യം നാ​വ​റു​ക്കു​ന്ന​ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച പെ​ൺ​കു​ട്ടി​യു​ടെ പ്ര​ക​ട​നം വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ​കൈ​യ​ടി ഏ​റ്റു​വാ​ങ്ങി. വ്യ​ത്യ​സ്ത പ്ര​ണ​യ ദു​ര​ന്ത​ങ്ങ​ളാ​ണ്​ മ​റ്റൊ​രു കു​ട്ടി അ​വ​ത​രി​പ്പി​ച്ച​ത്. അ​ഭി​ന​യ​ത്തി​ൽ വ്യ​ത്യ​സ്ത​ത കൊ​ണ്ടു​വ​രാ​ൻ പ​ല​ർ​ക്കും ക​ഴി​യു​ന്നി​ല്ലെ​ന്ന്​ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തോ​ടൊ​പ്പം വി​ധി​ക​ർ​ത്താ​ക്ക​ളും ചൂ​ണ്ടി​ക്കാ​ട്ടി. എ​ങ്കി​ലും ഇ​രു വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ച്ച എ​ല്ലാ​വ​രും എ ​​ഗ്രേ​ഡ്​ നേ​ടി.

Tags:    
News Summary - kerala school kalolsavam-stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.