അനന്തപുരിയിൽ അലകളുയർത്തി കേരളീയം ഡാൻസ് വൈബ്സ്

തിരുവനന്തപുരം: കേരളീയത്തിന് ചടുലതാളങ്ങളുമായി പ്രചാരണമൊരുക്കി കോളജ് വിദ്യാർഥിനികളുടെ സംഘം. നാടു നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരളീയം സംഘാടകസമിതി ഒരുക്കിയ ഡാൻസ് വൈബ്സ് ഇന്നലെ തിരുവനന്തപുരം നഗരത്തിലെ യൂനിവേഴ്‌സിറ്റി കോളജ്, കുടപ്പനക്കുന്ന് സിവിൽ സ്‌റ്റേഷൻ, കനകക്കുന്ന് എന്നിവിടങ്ങളിൽ അരങ്ങേറി.

18ന് ഉച്ചകഴിഞ്ഞ് 3.25ന് പൂജപ്പുര എൽ.ബി.എസ്, 4.15ന് തമ്പാനൂർ, 5.00 കിഴക്കേകോട്ട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കേരളീയം ഡാൻസ് വൈബ്സ് അരങ്ങേറും. പൂജപ്പുര എൽ.ബി.എസ് എഞ്ചിജിനീയറിങ് കോളജിലെ 17 അംഗ വിദ്യാർഥിനി സംഘത്തിന്റെ നേതൃത്വത്തിലാണ് ഡാൻസ് വൈബ്‌സ് എന്ന പേരിൽ ഫ്ളാഷ് മോബ് വിവിധകേന്ദ്രങ്ങളിൽ അവതരിപ്പിച്ചത്.



 കേരളീയത്തിന്റെ ലോഗോ പതിച്ച ടീഷർട്ടും ധരിച്ചു വിദ്യാർഥികൾ അവതരിപ്പിച്ച ചടുലനൃത്തം കാണാൻ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും സർക്കാർ ജീവനക്കാരും പൊതുജനങ്ങളുമാണ് മൂന്നുകേന്ദ്രങ്ങളിലും തടിച്ചുകൂടിയത്. ഉച്ചകഴിഞ്ഞു പെയ്ത ചാറ്റൽമഴ നൃത്തവിരുന്നിന്റെ ആവേശം അൽപം പോലും കുറിച്ചില്ല.




കുടപ്പനക്കുന്ന് സിവിൽ സ്‌റ്റേഷനിൽ കലക്ടർ ജെറോമിക് ജോർജ്, അസിസ്റ്റന്റ് കലക്ടർ അശ്വതി ശ്രീനിവാസ്, എ.ഡി.എം. അനിൽ ജോസ്് എന്നിവർ ഫ്ലാഷ് മോബിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണ് കേരളീയം സംഘാടക സമിതി നേതൃത്വത്തിൽ ഫ്‌ളാഷ്‌മോബ് സംഘടിപ്പിക്കുന്നത്. പ്രഫഷണൽ നർത്തകരായ ശരത് സുന്ദർ, ഗോകുൽ ജെ, ജോമോൻ എന്നിവരാണ് വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത്.

Tags:    
News Summary - Keraleeyam dance vibes making waves in Ananthapuri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.