തിരുവനന്തപുരം: ഒരു മരത്തടിയെ നിമിഷങ്ങൾക്കകം അലങ്കാര വസ്തുവാക്കി കാഴ്ച വിസ്മയം തീർക്കുന്ന 15 കലാകാരന്മാർ വൈറലായ ഇൻസ്റ്റഗ്രം റീലുപോലെ യുവതീ യുവാക്കളുടെ ലക്ഷക്കണക്കിന് ലൈക്കും കമന്റും നേടുന്നു.
മില്യൻ വ്യൂ നേടി ലൈവ് കരകൗശല നിർമാണംപരമ്പരാഗത സംഗീതോപകരണം, ബേപ്പൂർ ഉരുവിന്റെ മാതൃക മ്യൂറൽ ആർട്ട്, തഴപ്പായ, വൈക്കോൽ ഉൽപന്നങ്ങൾ, തോൽപ്പാവ, പയ്യന്നൂർ കുഞ്ഞിമംഗലത്തെ വെങ്കല ശിൽപങ്ങൾ, കന്യാകുമാരിയിലെ സീഷെൽ നിർമാണം, കഥകളി കോപ്പ്, കൈത്തറി നെയ്ത്ത്, ആറന്മുള കണ്ണാടി, തൃശൂരിൽനിന്നുള്ള നെറ്റിപ്പട്ടം, വുഡ് കാർവിങ്, ടെറാകോട്ട, പൂരം ക്രാഫ്റ്റ്, ഗ്രാമീണ കുരുത്തോല ഉൽപന്നങ്ങൾ എന്നിവയെല്ലാം നിർമിച്ച് കലാകാരന്മാർ വിസ്മയം തീർക്കുന്നു. കേരളീയം വേദിയിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് സെൻട്രൽ സ്റ്റേഡിയത്തിലാണ് പ്രദർശനം. ബേപ്പൂർ, പയ്യന്നൂർ, ആറന്മുള എന്നിങ്ങനെ കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ളവരാണ് ഈ കലാകാരന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.