മുംബൈ: മാനസ കല്യാണിെൻറ ചിത്രപ്രദർശനം ‘കലിയുഗ് 0.3’ നഗരത്തിലെ നരിമാൻപോയിൻറിലുള്ള ബജാജ് ആർട്ട് ഗാലറയിൽ ആരംഭിച്ചു. തൃശൂർ ലളിതകലാ അകാദമി (2021), ബംഗവളുരു ചിത്രകലാ പരിഷദ് (2022) എന്നിവിടങ്ങളിലെ പ്രദർശനങ്ങൾക്ക് ശേഷമാണ് മുംബൈയിൽ പ്രദർശിപ്പിക്കുന്നത്. അമൂർത്ത, പ്രകൃതി, സ്ത്രീ വിഷയങ്ങൾ അക്രലിക്കിലൂടെ കാൻവാസിൽ പകർത്തിയതാണ് ചിത്രങ്ങളിലേറെയും.
കഴിഞ്ഞ ആറു വർഷത്തെ പരിശ്രമമാണ് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. തിങ്കളാഴ്ച ആരംഭിച്ച ചിത്രപ്രദർശനം അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയാണ് ഉദ്ഘാടനം ചെയ്തത്. നാലാം വയസ്സിൽ ചിത്രകലയിലും ഭരതനാട്യത്തിലും താൽപര്യം തോന്നിതുടങ്ങിയ മാനസ കല്യാൺ ജ്വല്ലറി എക്സികുട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമെൻറ മകളാണ്. തൃശൂർ, ഹരിശ്രീ വിദ്യാ നിധി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. ചിത്രകാരൻ ഷൈൻ കരുണാകരനാണ് ചിത്രകലയിലെ ഗുരു. ചിത്രപ്രദർശനം ശനിയാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.