ദമ്മാം: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം ‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ’ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് േഫാറം ഹാളിൽ നടന്ന ചടങ്ങിൽ കവിയും സാംസ്കാരികപ്രവർത്തകനുമായ ഡോ. രാവുണ്ണി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് വൈ.എ. റഹീമിന് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. ഹൃദയം ഹൃദയത്തോട് പറയുന്ന വർത്തമാനങ്ങൾ കാലം തേടുന്ന നന്മയാണെന്നും വർത്തമാനകാലത്തിെൻറ ഒറ്റപ്പെടലുകൾക്കുള്ള പരിഹാരമാണെന്നും പ്രകാശനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രകാശിക്കപ്പെടുന്ന പുസ്തകം അത്തരം ദൗത്യം നിർവഹിക്കുന്ന ഒന്നാണെന്നും സാഹിത്യം മനുഷ്യരെ ചേർത്തുപിടിക്കുന്നതിെൻറ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ പുസ്തകോത്സവം മലയാളികളുടെ ഉത്സവമായി മാറിക്കഴിഞ്ഞുവെന്നും കാലങ്ങളോളം വായിക്കപ്പെടാനുള്ള പുസ്തകപ്രകാശനങ്ങളുടെ ഭാഗമാകാൻ കഴിയുന്നത് ഈ മണ്ണിെൻറ സുകൃതമാണെന്നും പുസ്തകം ഏറ്റുവാങ്ങിയ അഡ്വ. വൈ.എ. റഹീം പറഞ്ഞു. അധ്യാപികയും എഴുത്തുകാരിയുമായ ദീപ ചിറയിൽ പുസ്തകത്തെ പരിചയപ്പെടുത്തി. മനുഷ്യസ്നേഹത്തെ അന്വേഷിക്കുന്ന എഴുത്തുകളാണ് ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നതെന്ന് അവർ പറഞ്ഞു.
ഉള്ളുനിറക്കുന്ന ഭാഷയും െശെലിയും സാധാരണ വായനക്കാരനും ഇത് പ്രിയപ്പെട്ടതാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മൻസൂർ പള്ളൂർ, പ്രസാധകനും എഴുത്തുകാരനുമായ പ്രതാപൻ തായാട്ട്, എഴുത്തുകാരൻ സജീദ് ഖാൻ പനവേലിൽ, പ്രഭാഷകനും എഴുത്തുകാരനുമായ ടി.കെ. അനിൽകുമാർ, സോഫിയ ഷാജഹാൻ എന്നിവർ സംസാരിച്ചു. എഴുത്തുകാരൻ വെള്ളിയോടൻ പരിപാടികൾ നിയന്ത്രിച്ചു. സാജിദ് ആറാട്ടുപുഴ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.