ന്യൂയോർക്ക്: വിഖ്യാത ചിത്രകാരൻ പാേബ്ലാ പിക്കാസോയുടെ 'വുമൺ സിറ്റിംഗ് നിയർ എ വിൻഡോ (മാരി^തെരേസ)' എന്ന പെയിൻറിംഗ് വ്യാഴാഴ്ച ന്യൂയോർക്കിലെ ക്രിസ്റ്റിയിൽ നടന്ന ലേലത്തിൽ വിറ്റത് വൻതുകക്ക്. 103.4 മില്യൻ ഡോളറിനാണ് (ഏകദേശം 755 കോടി രൂപ) പെയിൻറിംഗ് വിറ്റത്.
19 മിനിറ്റ് നേരം മാത്രമാണ് ലേലം നീണ്ടുനിന്നത്. പെയിൻറിംഗ് 55 മില്യൺ ഡോളറിന് വിൽക്കാനുകുമെന്നാണ് ക്രിസ്റ്റി പ്രതീക്ഷിച്ചത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ഇത്ര വലിയ തുക ലഭിച്ചത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. 1932ൽ പൂർത്തിയായ ഇൗ പെയിൻറിംഗിെൻറ മഹത്വവും മികച്ച വില ലഭിക്കാൻ കാരണമായി.
വ്യാഴാഴ്ച നടന്ന ലേലത്തിൽ 481 ദശലക്ഷം ഡോളറിെൻറ വസ്തുക്കളാണ് വിറ്റുപോയത്. കോവിഡിന് ശേഷം സ്ഥിതിഗതികളും കലാവിപണിയും സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണെന്ന സന്ദേശമാണ് ഇത് നൽകുന്നുതെന്ന് ക്രിസ്റ്റിയുടെ അമേരിക്കൻ അധ്യക്ഷൻ ബോണി ബ്രെനൻ പറഞ്ഞു.
തെൻറ യുവ യജമാനത്തി മാരി തെരേസ് വാൾട്ടറിനെയാണ് പിക്കാസോ ചിത്രീകരിച്ചിരിക്കുന്നത്. എട്ട് വർഷം മുമ്പ് ലണ്ടനിൽനിന്ന് നടന്ന വിൽപ്പനയിൽ ഏകദേശം 44.8 ദശലക്ഷം ഡോളറിനാണ് ഇൗ പെയിൻറിംഗ് ക്രിസ്റ്റി സ്വന്തമാക്കിയത്. അതാണിപ്പോൾ ഇരട്ടിയിലധികം തുകക്ക് വിറ്റുപോയത്.
സ്പാനിഷ് ചിത്രകാരെൻറ അഞ്ച് പെയിൻറിംഗുകളാണ് നിലവിൽ 100 മില്യൺ ഡോളർ മറികടന്നത്. 'വിമൻ ഓഫ് അൽജിയേഴ്സ്' 2015ൽ 179.4 ദശലക്ഷം ഡോളറിനാണ് ലേലത്തിൽ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.