തിരുവനന്തപുരം : നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണാർഥം കേരള ഒളിമ്പിക് അസോസിയേഷൻ കൂട്ടയോട്ടം സംഘടിപ്പിച്ചു. കനത്ത മഴയെ അവഗണിച്ച് കവടിയാർ വിവേകാനന്ദ പാർക്കിനു മുന്നിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കേരളീയം സംഘാടകസമിതി ചെയർമാനും മന്ത്രിയുമായ വി.ശിവൻകുട്ടിയും ജില്ലാ പൊലീസ് മേധാവി നാഗരാജു ചക്കിലവും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു.സെൻട്രൽ സ്റ്റേഡിയത്തിൽ കൂട്ടയോട്ടം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.