കണ്ണൂർ: ഭാരതത്തിന്റെ കലാസാസ്കാരിക പൈതൃകശക്തി ലോകത്തിനുമുന്നിൽ പ്രചരിപ്പിക്കാൻ ഉദ്ദേശിച്ച് ദേശീയതലത്തിൽ രൂപം നൽകിയ ‘കലാക്രാന്തി’ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ദുർഗാഭാരത് സമ്മാൻ പുരസ്കാരം ടി. പത്മനാഭന് അദ്ദേഹത്തിൻറെ വീട്ടിലെത്തി പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് കൈമാറി. 50000 രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് സമ്മാനം. ബൗദ്ധിക സത്യസന്ധതയുടെ പ്രതീകമായ ടി. പത്മനാഭൻ സാംസ്കാരിക മേഖലയിലെ ദേശീയ സ്വത്താണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ ‘സഖാവ്’; ‘എനിക്ക് എന്റെ വഴി’ എന്നീ പുസ്തകങ്ങൾ ഗവർണർക്കു സമ്മാനിച്ചാണ് പത്മാനാഭൻ സന്തോഷം അറിയിച്ചത്. ബംഗാളിലെ സാഹിത്യ സാംസ്കാരിക പ്രതിഭകളും പ്രവർത്തകരുമായി സംവദിക്കുന്നതിന് ബംഗാളിൽ നടക്കുന്ന കലാക്രാന്തി പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ടി. പത്മനാഭൻ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.