അഞ്ചാലുംമൂട്: ഉപയോഗശൂന്യമായ ബൈൻഡും പേപ്പറുകളും ഉപയോഗിച്ച് പഠിക്കുന്ന സ്കൂളിന്റെ മാതൃക നിർമിച്ച് പത്താം ക്ലാസ് വിദ്യാർഥി. അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഹൈടെക് മാതൃകയാണ് ഈ സ്കൂളിലെതന്നെ പത്താംക്ലാസ് വിദ്യാർഥിയായ ശ്രീഹരി നിർമിച്ചത്.
പഠനത്തിനിടയിലുള്ള സമയത്താണ് സ്കൂളിന്റെ മാതൃക നിർമിക്കുന്നതിനും സമയം കണ്ടെത്തിയത്. ഏഴ് മാസംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. അധ്യാപകരുടെയും വീട്ടുകാരുടെയും സഹപാഠികളുടെയും പൂർണമായ സഹകരണവും പിന്തുണയും കൊണ്ടാണ് സ്കൂൾ മാതൃക നിർമിക്കാൻ കഴിഞ്ഞതെന്ന് ശ്രീഹരി പറഞ്ഞു.
സ്കൂളിലെ എല്ലാ നിർമാണങ്ങളും മാതൃകയിൽ ശ്രീഹരി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗേറ്റ്, വാച്ചർ, കിണർ, ബൈനോക്കുലറുമായി ഇരിക്കുന്ന ഗലീലിയോയുടെ മാതൃക എന്നിവയെല്ലാം നിർമാണത്തിന്റെ ഭാഗമായിട്ടുണ്ട്.
ക്ലാസ് മുറികളും വരാന്തകളും പഠനസൗകര്യങ്ങളും നിർമാണത്തിൽ ഇടംപിടിച്ചു. ഞാറയ്ക്കൽ കാവയ്യത്ത് കിഴക്കതിൽ ശ്രീകുമാറിന്റെയും ഗീതയുടെയും മകനാണ്. സഹോദരൻ: ശ്രീഗൗതം. കൂടുതൽ വലിയ മാതൃകകൾ നിർമിക്കാൻ തയാറെടുക്കുകയാണ് കൊച്ചുകലാകാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.