കടൽ കടന്നെത്തിയ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: കടൽ കടന്നെത്തിയ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു. അമേരിക്കയിൽ നോർത്ത് കരോലിനയിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ ഗൗരിയാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കാനായി ​തലസ്ഥാനത്ത് എത്തിയത്.

വൈലോപ്പിള്ളി ഭവനിൽ ആരംഭിച്ച ചിത്ര പ്രദർശനം സെൻട്രൽ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ജി ​ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രഫ. കാട്ടൂർ നാരായണ പിള്ള, ബി.ഡി ദത്തൻ, ശബ്ന ശശിധരൻ, നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാർ, പ്രദീപ്‌ പുത്തൂർ, ബൈജു ദേവ്, ഗോപിദാസ് എന്നിവരും പങ്കെടുത്തു.

ജീവിതത്തിലെ നന്മ തിന്മകളുടെ സംതുലിതം സൂചിപ്പിക്കുന്ന, മനുഷ്യ മനസിന്റെ തേങ്ങലുകളും, ഒറ്റപ്പെടലും, ചിതറിയ ചിന്തകളും ചിത്രീകരിക്കുന്ന, കോവിഡുകാലത്തെ മുഖങ്ങൾ വ്യതിരിക്തമല്ലാത്ത എണ്ണമറ്റ മരണങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.

ചെറുപ്പം മുതലേ വരകളുമായി ചങ്ങാത്തം കൂടിയ ഗൗരി അവിടത്തെ നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അഞ്ചാം വയസിൽ സാമാന്യം നല്ലൊരു സെൽഫ് പോട്രെയ്റ് വരച്ചു മാതാപിതാക്കളെ വിസ്മയിപ്പിച്ചു. തിരുവനന്തപുരത്തെ പ്രദർശനത്തിന്റെ തുടർച്ചയായി അമേരിക്കയിലും ഈ ചിത്രങ്ങളുടെ പ്രദർശനങ്ങൾ നടത്താൻ ഗൗരിക്ക് ഉദ്ദേശമുണ്ട്.ജൂലൈ 26 ന് പ്രദർശനം അവസാനിക്കും.

Tags:    
News Summary - The film exhibition that crossed the sea is remarkable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.