പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റായ ഏക മലയാളി സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം നാടകമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ചേറ്റൂർ പിന്നിട്ട വഴികളെ അടയാളപ്പെടുത്തുന്ന നാടകം സംസ്കാര സാഹിതി ജില്ല കമ്മിറ്റിയാണ് തയാറാക്കിയത്. ജില്ല ചെയർമാൻ ബോബൻ മാട്ടുമന്തയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.
വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗമെന്ന നിലയിൽ വിദ്യാഭ്യാസം, നീതിന്യായ രംഗം തുടങ്ങി രാജ്യത്തിന്റെ പുരോഗതിക്ക് അടിത്തറ പാകിയ ദീർഘദർശിയാണ് ചേറ്റൂർ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ കൂടുതൽ അടുത്തറിയാനും ചേറ്റൂരുയർത്തിയ നിലപാടുകളുടെ പുനർവിചിന്തനത്തിനും നാടകം വഴിയൊരുക്കും. ഒരുമണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ ഇരുപതോളം പേരാണ് അഭിനയിക്കുന്നത്. അനുസ്മരണ യോഗവും നാടകാവതരണവും ജില്ല കോൺഗ്രസ് പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എ.സി. സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.