തിരുവനന്തപുരം: കാണികളില്‍ കൗതുകം നിറച്ച് നഗരവീഥികളില്‍ തെയ്യക്കോലങ്ങളുടെ ഉറഞ്ഞാട്ടം. കേരളീയത്തിന്റെ ഭാഗമായി ജന നിബിഢ വേദിയായി മാറിയ മാനവീയത്തിലും ഗാന്ധി പാര്‍ക്കിലും അവതരിപ്പിച്ച വിവിധ തെയ്യക്കോലങ്ങള്‍ കാണാന്‍ നൂറുകണക്കിന് ആസ്വാദകരാണ് തടിച്ചു കൂടിയത്.
നാലു തെയ്യങ്ങളാണ് ഇരുസ്ഥലങ്ങളിലും കെട്ടിയാടിയത്. മാനവിയം വീഥിയില്‍ മുഖപ്പാള ഗുളികന്‍, നാഗക്കാളി, പരദേവത, അഗ്നി ഭൈരവന്‍ എന്നീ തെയ്യങ്ങളാണ് ഉത്സവ വീഥികള്‍ കയ്യടക്കിയത്. ഗാന്ധി പാര്‍ക്കില്‍ ഭഗവതി, രക്തേശ്വരി, മുഖപ്പാളി, ഒതേനന്‍ എന്നീ തെയ്യങ്ങളാണ് കാണികള്‍ക്ക് മുന്നില്‍ ഉറഞ്ഞാടിയത്.
കോഴിക്കോട് ഉള്ളിയേരിയിലെ നിതീഷും സംഘവുമാണ് തെയ്യക്കോലങ്ങള്‍ അവതരിപ്പിച്ചത്. തലസ്ഥാന നഗരിക്ക് അത്ര പരിചിതമല്ലാത്ത തെയ്യക്കോലങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നഗര ഹൃദയം കവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.