രണ്ടാമത് ഇരിങ്ങൽ നാരായണി നാടകപ്രതിഭാ പുരസ്ക്കാരം വിജയലക്ഷ്മി ബാലന്. ആറു പതിറ്റാണ്ടിലധികമായി അഭിനയരംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രശസ്ത നാടക സിനിമാ നടി വിജയലക്ഷ്മി ബാലനാണ് പുരസ്കാരത്തിന് അർഹയായത്.
മലബാറിലെ ആദ്യകാല സിനിമാ-നാടക അഭിനേത്രിയും കഥാ പ്രാസംഗികയും ഗായികയും റേഡിയോ ആർട്ടിസ്റ്റുമായിരുന്ന ഇരിങ്ങൽ നാരായണിയുടെ സ്മരണയ്ക്കായി മൂരാട് യുവശക്തി തിയേറ്റേഴ്സ് ഏർപ്പെടുത്തിയ നാടക പ്രതിഭാ പുരസ്ക്കാരമാണിത്.
ചന്ദ്രശേഖരൻ തിക്കോടി, വി.ടി മുരളി, വിൽസൺ സാമുവൽ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. 2022 സെപ്തംബറിൽ ഉപഹാരം സമ്മാനിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.