കോഴിക്കോട് ജെൻഡർ പാർക്കിൽ 'ആർപ്പോ: വരയും വരിയും പിന്നൽപം മൊഹബത്തും'

കോഴിക്കോട്: ചിന്തകളുടെ വിത്ത് പാകി ആശയങ്ങൾ വളർത്താൻ നിലമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ജെൻഡർ പാർക്കിൻ്റെ നേതൃത്വത്തിൽ 'ആർപ്പോ: വരയും വരിയും പിന്നല്പം മൊഹബത്തും' എന്ന പരിപാടി സംഘടിപ്പിക്കുന്നു. സ്ത്രീകൾക്ക് ഒത്തുകൂടാനൊരിടം രൂപപ്പെടുത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. സ്ത്രീകൾക്ക് സംസാരിക്കാനും, ഉല്ലസിക്കാനും, രാഷ്ട്രീയം ചർച്ചചെയ്യാനും, വിമർശിക്കാനും, വിമർശിക്കപ്പെടാനും, സ്വയം നവീകരിക്കാനും, കഴിവുകൾ പ്രകടിപ്പിക്കാനും വേണ്ടി സ്വതന്ത്രമായ വേദിയൊരുക്കുകയാണിവിടെ.

എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച ജെൻഡർ പാർക്കിൽ വെച്ചാണ് ഈ പരിപാടി നടക്കുക. 'പൊതുയിടങ്ങളിലെ സ്ത്രീ' എന്ന വിഷയത്തിലൂന്നിയാണ് ആദ്യ പതിപ്പ് നടത്തുന്നത്. 'ആർപ്പോ: വരയും വരിയും പിന്നൽപം മൊഹബത്തും' ആദ്യ പതിപ്പിന്‍റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് വെള്ളിമാട്‌കുന്ന് ജെൻ്റർ പാർക്ക് ഇൻ്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. ഇതോടനുബന്ധിച്ച് 'എഴുത്തും കുത്തും', 'വരയും കുറിയും', 'ആട്ടം' എന്നീ പേരുകളിൽ ക്യാമ്പസിന്‍റെ വിവിധ ഭാഗങ്ങളിൽ വെച്ച് വിവിധ ശാലകൾ ഉണ്ടായിരിക്കും. ഈ ശാലകൾക്ക് ശേഷം പരിപാടിയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ചർച്ച ചെയ്യാനായി 'വർത്താനം' എന്ന സെഷൻ സംഘടിപ്പിക്കുന്നതാണ്.

പരിപാടിയുടെ ഭാഗമായി സാഹിത്യത്തിലും, എഴുത്തിലും, വായനയിലും താൽപര്യമുള്ളവർക്ക് വേണ്ടി 'എഴുത്തും കുത്തും' എന്ന ശാല സംഘടിപ്പിക്കും. എഴുത്തുകാരി ആര്യ ഗോപി പങ്കെടുക്കും. 'വരയും കുറിയും' എന്ന പേരിൽ എല്ലാവർക്കും ചിത്രം വരക്കാനും നിറം നൽകാനുമായൊരു ശാലയും, 'ആട്ടം' എന്ന പേരിൽ നാടക പ്രവർത്തക ശ്രീജ അറങ്ങോട്ടുകര നേതൃത്വം നൽകുന്ന തിയേറ്റർ ശാലയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 'പൊടിപൂരം' എന്ന അവസാന ഭാഗത്തോടുകൂടിയാണ് പരിപാടിക്ക് താത്കാലികമായി തിരശീല വിഴുക. മ്യൂസിക് ബാൻഡ് ഷോയും ഉണ്ടായിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക്: ഡോ. ദിവ്യ -8606534475. 

Tags:    
News Summary - Women empowerment progarmme in calicut gender park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.