തൃശൂർ: പ്രേക്ഷക പ്രശംസ നേടിയ കെ.ആർ. രമേഷ് സംവിധാനം ചെയ്ത ‘ആർക്ടിക്’ നാടകം കഴിഞ്ഞശേഷം രാമനിലയം കൂത്തമ്പലം ഫാവോസ് വേദിയിൽ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തിയപ്പോൾ പറഞ്ഞ പേരുണ്ട്, ‘ലൈറ്റ് ആൻഡ് സൗണ്ട് -സന്തോഷ് നീരാവിൽ’.
കാലുകൾക്ക് ശേഷികുറഞ്ഞ പ്രസന്നവദനനായ ഒരു ചെറുപ്പക്കാരൻ. ഇടം ശാസ്ത്രാംകോട്ട നാടകസംഘത്തിന്റെ അണിയറപ്രവർത്തകനാണ് സന്തോഷ്. കൊല്ലം നീരാവിൽ സ്വദേശിയായ സന്തോഷിന് ഇത് ഇറ്റ്ഫോക്കിന്റെ അഞ്ചാം പ്രവേശം.
സംവിധായകൻ കെ.ആർ. രമേഷിന്റെ ആറ് നാടകത്തിനും ലൈറ്റ് സംവിധാനമൊരുക്കിയത് സന്തോഷാണ്. വാഹനത്തിൽനിന്ന് നാടകപ്രവർത്തകർ ചുമലിലേറ്റിയാണ് വേദിയിലെത്തിക്കുന്നത്. നാട്ടിലാണെങ്കിൽ വീൽചെയർ ഉണ്ടാകും.
നാട്ടിൽ ‘പ്രകാശ് കലാകേന്ദ്രം’ സംഘത്തിന്റെ സജീവ പ്രവർത്തകനാണ്. ഡൽഹിയിൽ നടന്ന തിയറ്റർ ഒളിമ്പിക്സിലും നാടക അവതരണവുമായി എത്തിയിരുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഐ.ടി.ഐ പഠനം കഴിഞ്ഞ് തൊഴിലിനിറങ്ങിയതാണ്.
ആദ്യം ‘സൗണ്ട്’ മേഖലയിലായിരുന്നു. പിന്നീട് ലൈറ്റിങ്ങിലും കൈവെച്ചു. നാടകവുമായി അഭേദ്യ മനസ്സടുപ്പവും ആവേശവുമാണ് സന്തോഷിന്. അതിനാൽ പരിമിതിയൊന്നും പ്രവർത്തനത്തെ ബാധിക്കുകയേ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.