തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ഇ.ആർ. രാഗേഷ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വോട്ടിൽ വളർന്ന ഇന്ത്യ'; ലോക് സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രം എന്ന പുസ്തകം മന്ത്രി എം.ബി.രാജേഷ് പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകരായ ടി.ജെ. ശ്രീലാൽ, രാജീവ് ദേവരാജ് എന്നിവർ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി.
ഇന്ത്യൻ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രവും കൗതുകകരമായ സംഭവങ്ങളും ഉൾകൊള്ളുന്ന സമഗ്രമായ ഒരു പുസ്തകമാണിതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മികച്ച റഫറൻസ് ഗ്രന്ഥമായിരിക്കും ഈ പുസ്തകമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറില്‍ നടന്ന പ്രകാശനത്തില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം.സത്യൻ, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പി.ആർ.ഒയും പുസ്തകത്തിന്റെ എഡിറ്ററുമായ റാഫി പൂക്കോം, പ്രബോധ് പി.ജി. തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.