ചിത്രീകരണം: സൂര്യജ എം.

കനാസ് രാജ്യത്തി (സ്വപ്നരാജ്യത്ത്)

ത്ത് കനാസ് രാജ്യത്തി

ആട്ടമ് പാട്ടമ് നടക്ക്ത്.

സന്താമാന പെറ്റെപ്പ്ള്ളെ

കനാസ്ക്കെ ഏറി വന്ത്

ആട്ട ആട്കാക്ക് തൊടങ്കിന

അവ സന്തമാന പ്ള്ളെ

കാള ന് റ കണ്ണ്ക

അവ ആട്ട ആട്കത് എത്ത് മുന്ന്ക്ക് മട്ട് അല്ല.

അവ ആട്ട ആട്കത് നിമ്ത്ത് മുന്ന്ക്ക്മ്തേ

ആന, നീവിരി പാക്കാളെ എന്ത് മട്ട്തേ.

അവ ആട്ക ആട്ടത്തി ഇര്ന്ത് നീവിരി

ശൊല്ലുക കെഥെതി ഇര്ക്ക 'മേനക' കളെ പാക്കിലാ.

'റംമ്പ'ളെ പാക്കിലാ.

'ഉർവ്വശി'യെമ് പാക്കിലാ.

അവള്ത്ത് മനസ്നെ മട്ട് പാക്കാക്ക് മുടികളെ.

വെശന പിട്ത്ത് ഇര്ക്കവര് ആട്ടത്തോട

സന്തത്തെ പാത്ത് വെശനത്തെ മറക്കാര്.

സന്തമാന അവള്ത്ത്

ഉടുതുണിയോടെ സേന്ത്

ആട്ടക ആട്കവരെമ് പാക്കിലാ.

ആട്ക ആട്ടത്തോട അവ

അവള്ത്ത് ഉടുതുണി ഗ്ത്തതോ;

അവര് ഗ്ക്കാ വെത്തതോ?

തെറിയാത്,

എന്ക്ക് തെറിയാത്.

ആന,

എന്ക്ക് പാക്കിലാ.

അമനെനോടെ അവളെ പാക്കിലാ.

അത് നെ പാത്ത് രസിക്കവരെമ് പാക്കിലാ.

അമനെനെ പാത്ത് രസ്ത്ത് കൊണ്ട് ഇര്ക്കകൊളെ

ഏങ്കോ ഇര്ന്ത് വന്ത വെടിയുണ്ടെക;

അവള്ത്ത് അമനെയാന നെഞ്ച്ക്കെ ഏ*റിന് ത്.

വലിയെട്ക്കവരിത്തി ആരോരോ സേന്ത്

അവളെ വെടിവെത്ത് കൊന്താര്.

അവ ആട്ട ആട്കതി ഇര്ന്ത്

ഉടുതുണിക്കേ വ്ന്ത് കടന്ത്

തത്ത് രത്തത്തോടെ റോങ്കിറാങ്കിനാ.

ജാമത്തി ര്ട്ടോടെ മൂച്ചി മ്റെത്തവര്

വന്താര്.

ഇവളെ എനാക്ക് വെടിക്കെ സുട്ടത്?

ഇവളെ ആര്തെ കൊന്തത്?

ഇല്ലെ,

ആര്മ് ഒന്ത്മ് പെശലേ.

ഇല്ലെ,

അവര് ആര്മ് ഒന്ത്മ് ശൊല്ലലേ.

അവര് അവളെ വെടിവെത്ത് സുടാതെ ഇര്ന്തുര്ന്ത,

അവര്ക്ക് അവളെ വെടിവെത്ത്

കൊല്ലുകാക്ക് മുടിയാതെ ഇര്ന്തുര്ന്ത.

ഇപ്പാമ് ആങ്ക് ഒന്ത്മ് നടക്കലേ.

മൂച്ചിനെ മൂടിനവര് അവളെ പായ്ക്കെ വെത്ത് മൂട്കാര്.

കുയി വെട്ട്കതെ വിട്ട് വ്റ് 'തീ'ക്കെ സുട്കാര്.

അവള്ത്ത് ഒടമ്പ് കുക്കെ ആകാതെ പാക്കിലാ;

അവളോട ആട്ടമ്.

ഇപ്പാമ് ആങ്ക് ഒന്ത്മ് നടക്കലേ.

ഇത് കനാസിതി ഇര്ക്ക രാജ്യതാണേ..


വിവർത്തനം

സ്വപ്നരാജ്യത്ത്

എൻ്റെ സ്വപ്ന രാജ്യത്ത്

നൃത്ത അരങ്ങേറ്റം നടക്കുന്നു.

സുന്ദരിയായ പെൺകുട്ടി സ്വപ്നത്തിലേക്ക് കയറി വന്ന്

നൃത്തം ചെയ്യുവാൻ തുടങ്ങി.

കറുത്ത നിറമുള്ള കണ്ണുകൾ കൊണ്ട്

അതീവ സുന്ദരിയാണ്.

അവൾ നൃത്തം ചെയ്യുന്നത് എൻ്റെ മുന്നിൽ മാത്രമാണെന്ന് കരുതിയോ?

അവൾ നൃത്തം ചെയ്യുന്നത് നിങ്ങളുടെ മുമ്പിലുമാണ്.

പക്ഷേ, നിങ്ങൾ കാണുന്നില്ലെന്ന് മാത്രം.

അവളുടെ നൃത്തച്ചുവടുകളിൽ നിന്ന് നിങ്ങളുടെ കഥയിലെ 'മേനക'യെ കാണാം;

'രംമ്പ'യെ കാണാം

ഉർവ്വശി'യെയും കാണാം.

അവളുടെ മനസ്സ് മാത്രം കാണാൻ കഴിയുന്നില്ല.

വിഷാദത്തിൽ കഴിയുന്നവർ നൃത്ത ഭംഗയിൽ വിഷാദം മറക്കുന്നു.

നൃത്ത ഭംഗിയിൽ അവൾ

അവളെ തന്നെ മറക്കാൻ തുടങ്ങുന്നു.

ഭംഗിയുള്ള അവളുടെ

ഉടുതുണിയോട് ചേർന്ന് നൃത്തം ചെയ്യുന്നവരെയും കാണാം.

നൃത്ത ച്ചുവടുകളുകൾക്കിടയിൽ അവളുടെ ഉടുതുണി അവൾ അഴിച്ചതോ;

അവർ അഴിപ്പിച്ചതോ?

അറിയില്ല

എനിക്ക് അറിയില്ല.

പക്ഷേ,

കാണാം നഗ്നത,

അത് ആസ്വദിക്കുന്നവരെയും കാണാം.

നഗ്നത ആസ്വാദനത്തിനിടെ

എവിടെ നിന്നോ പാഞ്ഞു വന്ന വെടിയുണ്ടകൾ;

അവളുടെ നഗ്നമായ നെഞ്ചിൽ തൊട്ടു.

വേദനയനുഭവിക്കുന്ന ചിലരിൽ ആരോക്കെയോ ചേർന്ന്

അവളെ വെടി വെച്ച് കൊന്നു.

അവൾ നൃത്ത വേദിയിൽ നിന്ന്

ഉടുതുണിയിൽ വീണു കിടന്ന്

സ്വന്തം ചോരയിൽ ഒലിച്ചിറങ്ങി.

രാത്രിയിലെ ഇരുട്ടിൽ മുഖംമൂടികൾ എത്തി:

ഇവളെ എന്തിനാണ് വെടിവെച്ചത്?

ഇവളെ ആരാണ് കൊന്നത്?

ഇല്ല,

ആരും ഒന്നും മിണ്ടിയില്ല.

ഇല്ല,

അവർ ആരും ഒന്നും പറഞ്ഞില്ല.

ഇപ്പോഴും അവിടെ ഒന്നും സംഭവിച്ചിട്ടില്ല.

അവർ അവളെ വെടിവെച്ചില്ലായിരുന്നുവെങ്കിൽ,

അവർക്ക് അവളെ കൊല്ലാൻ കഴിയാതെ ഇരുന്നിരുന്നെങ്കിൽ,

മുഖംമൂടികൾ അവളെ പായ കൊണ്ട് മൂടുന്നു.

പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ട് വരുന്നു.

കുഴി വെട്ടുന്നതിന് പകരം വെറും തീയിലിട്ടു കത്തിക്കുന്നു.

അവളുടെ ശരീരം ചാരമായി മാറുന്നത് കാണാം;

അവളുടെ നൃത്തവും.

ഇപ്പോഴും അവിടെ ഒന്നും സംഭവിച്ചിട്ടില്ല.

ഇത് സ്വപ്ന രാജ്യമല്ലേ...?

Tags:    
News Summary - irula language poem by p shivalingan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT