മഞ്ചേരി: 'മാധ്യമം' സീനിയർ സബ് എഡിറ്റർ ഷെബീൻ മഹ്ബൂബ് രചിച്ച 'കമ്പളത്തും ഏറനാട്ടിൻ ധീരമക്കളും'എഴുത്തുകാരനും ഗവേഷകനുമായ ഡോ. വി. ഹിക്മത്തുല്ല പ്രകാശനം ചെയ്തു. സംഗീത സംവിധായകൻ മുഹ്സിൻ കുരിക്കൾ ഏറ്റുവാങ്ങി. കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കമ്പളത്ത് ഗോവിന്ദൻ നായരുടെ സമരജീവിതവും സാഹിത്യ ജീവിതവും അവതരിപ്പിക്കുന്ന രചനയാണ് പേപ്പർ പബ്ലിക് പ്രസിദ്ധീകരിച്ച പുസ്തകം.
തനിമ മഞ്ചേരി ചാപ്റ്റർ പ്രഖ്യാപനത്തിെൻറ ഭാഗമായി നടന്ന പരിപാടിയിൽ പ്രസിഡൻറ് ഒ.എ. വഹാബ് അധ്യക്ഷത വഹിച്ചു. തനിമ സംസ്ഥാന സമിതി അംഗം പി.ടി. ഇസ്മായിൽ, പി.വി. മുഹമ്മദ് കുട്ടി, സലീം ടി. പെരിമ്പലം, കെ.എം.എ. സലീം, സിയാഉൽ ഹഖ്, ഫിദ ലുലു എന്നിവർ സംസാരിച്ചു. 1921 മലബാർ സമരവുമായി ബന്ധപ്പെട്ട മാപ്പിളപ്പാട്ടുകൾ കോർത്തിണക്കിയ ഇശൽ സന്ധ്യയും വി.എം. കുട്ടി അനുസ്മരണവും മാധ്യമ പ്രവർത്തകൻ ഒ.എ. വഹാബ് അനുസ്മരണവും ഇതിനോടനുബന്ധിച്ച് നടന്നു.
ഡോ. സിദ്റത്തുൽ മുൻതഹ, നസീബ് നിലമ്പൂർ, റബീഉല്ല, നുബ മഞ്ചേരി, അസിൻ വെള്ളില, അജ്വദ്, അസ്ലഹ് മങ്ങാട്ടുപുലം, യഹ്യ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. ബാപ്പുട്ടി അൽ സബാഹ് ഏകാംഗ നാടകം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.