രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ് രാമനെന്ന് കെ.ആർ. മീര; ഒരു രാജ്യം ഒരു ദൈവമെന്ന ആശയം ഭീതിയുണ്ടാക്കുന്നു

എനിക്ക് രാമായണത്തിലെ ഒരു കഥാപാത്രം മാത്രമാണ് രാമനെന്ന് സാഹിത്യകാരി കെ.ആർ. മീര. ഒരു വിശ്വാസിയെന്ന നിലയിൽ താൻ രാമ ഭക്തനുമല്ല.രാമനെ ദൈവമായി കാണാൻ ആരും പറഞ്ഞുതന്നിട്ടുമില്ല. അമർ ചിത്രകഥകളിലൂടെയും, പാഠപുസ്തകത്തിലെ ഉദ്ധരണികളിലൂടെയും മറ്റുമാണ് രാമനെക്കുറിച്ച് മനസിലാക്കുന്നത്. 90-കളുടെ തുടക്കം മുതലാണ് വീടുകളിലേക്കും പൂജാമുറികളുടേയുമൊക്കെ ഉള്ളിലേക്ക് രാമ ഭക്തി കടന്നുവരികയും പ്രചരിക്കപ്പെടുകയുമൊക്കെ ചെയ്തത്. അതൊക്കെ തീർത്തും യാദൃശ്ചികമല്ല എന്നും ഒരു ശക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും ഇപ്പോൾ തിരിച്ചറിയുന്നതായും മീര പറഞ്ഞു.

ആധ്യാത്മ രാമായണം വായിച്ചില്ലെങ്കിൽ മലയാളം പഠിക്കാൻ പറ്റില്ലെന്ന ധാരണയിലാണ് താൻ വളരെ വൈകി രാമായണം വായിച്ച് തുടങ്ങിയത്.30 വർഷത്തോളം നീണ്ടുനിന്ന ഒരു പദ്ധതിയുടെ ഭാഗമായി മറ്റൊരു ദൈവത്തെ നമ്മുടെ നാട്ടിലേക്ക്, ജീവിതങ്ങളിലേക്ക്, വീടുകളിലേക്ക് ഒക്കെ കൊണ്ടുവരികയായിരുന്നു. രാമായണം പോലുള്ള ടി.വി സീരിയലുകൾ പോലും അതിന് ഒരുപാട് സഹായിച്ചിട്ടുണ്ട്.

വർത്തമാന കാലത്തിലേക്ക് വരുമ്പോൾ ഒരു രാജ്യത്ത് ഒരു ദൈവമെന്ന ആശയമൊക്കെ ഒരുപാട് ഭീതിയുണ്ടാക്കുന്നവയാണ്. ഇനി വരാൻ പോകുന്ന കാലത്തിനെ സൂചനയാണിത്. ജനാധിപത്യ ധ്വംസനത്തിന്‍റെ ആഘോഷമാണ് അയോധ്യയില്‍ നടക്കുന്നതെന്നും മീര പറഞ്ഞു. ഇന്നത്തെ ഇന്ത്യയിൽ ഒരു രാജ്യം ഒരു ദൈവമെന്ന ആശയം ഭീതിയുണ്ടാക്കുന്നു. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാത്തതാണ് നല്ലത്. ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന തീരുമാനങ്ങളെടുക്കാൻ നമ്മൾ നിർബന്ധിതരാകും. അത്തരമൊരു കെണിയിലാണ് നമ്മളിപ്പോൾ പെട്ടിരിക്കുന്നതെന്നും മീര കൂട്ടിച്ചേർത്തു. 

Tags:    
News Summary - KR Meera says Rama is just a character in Ramayana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-06 06:24 GMT