വൃദ്ധസദനം -കവിത

കർമ്മകാണ്ഡങ്ങളെല്ലാമൊഴിഞ്ഞു

നോക്കെത്താ ദൂരത്തസ്തമയ സൂര്യനെരിയുന്നു

കണ്ണുകളിലെരിയും നിസ്സഹായത

ചുട്ടുപൊള്ളുമോർമ്മകൾ ജ്വാലാമുഖങ്ങൾ

മങ്ങിയ കാഴ്ചകൾക്കിനി ജലയാന നൗകകളില്ല

നിറമാർന്ന നിറക്കാഴ്ചകളില്ല

ഭീതിദമാം ഏകാന്തതയിൽ നൊന്തും

നിശ്ശബ്ദതയുടെ ആഴം തേടുന്നവർ

പുണ്യത്യാഗ ദുഃഖപ്പെരുമഴയിൽ

നനഞ്ഞു കുതിരും മനുഷ്യാത്മാക്കൾ

സ്വയമലിഞ്ഞരങ്ങൊഴിയാനിടം തേടുന്നവർ

പൊള്ളലേൽപ്പിക്കുമീ വൃദ്ധസദനക്കാഴ്ചകൾ

Tags:    
News Summary - old age home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.